മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ ശ്രദ്ധേയയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ ധാരണകളെ അട്ടിമറിക്കുന്നതും, ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തു കൊണ്ടുപോയി ആവിഷ്‌കരിക്കുന്നതുമായ രചനകളാണ് മീരയുടേത്. അവരുടെ കഥകളിലും നോവലുകളിലും നോവെല്ലകളിലും നിറയുന്നത് സ്ത്രീത്വത്തിന്റെ പലവിധ ആധികളാണ്.
മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ചതാണ് മീരയുടെ എഴുത്തിന്റെ ലോകം. ഈ പരിണാമത്തില്‍ മലയാളത്തിനു ലഭിച്ച ആദ്യ നോവെല്ലയാണ് ‘ആ മരത്തെയും മറന്നു ഞാന്‍’. പിന്നീട് പെണ്ണിന്റെ ലോകം നിരവധി തരത്തിലുള്ള യുദ്ധങ്ങള്‍ നടക്കുന്ന മേഖലയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ‘യൂദാസിന്റെ സുവിശേഷം’, ‘മാലാഖയുടെ മറുകുകള്‍’, ‘കരിനീല’, ‘മീരാസാധു’ തുടങ്ങിയ നോവെല്ലകളും മീര എഴുതി. വേട്ടക്കാരും ഇരകളും മാറിമറിയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്നവയാണ് ഈ അഞ്ച് നോവെല്ലകളും.
കഥകള്‍കൊണ്ട് പലപ്പോഴും ആസ്വാദകരെ മോഹിപ്പിച്ച മീരയുടെ ഈ അഞ്ച് നോവല്ലകള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ച പുസ്തകമാണ് മീരയുടെ നോവെല്ലകള്‍. പ്രസിദ്ധീകൃതമായ കാലം മുതല്‍ മലയാളത്തിലെ ബെസ്റ്റ്‌സെല്ലറുകളില്‍ ഒന്നായി തുടരുന്ന ആരാച്ചാറിനു ശേഷം 2014 ഓഗസ്റ്റിലാണ് മീരയുടെ നോവെല്ലകള്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ ഈ പുസ്തകത്തിന്റെ പതിമൂന്നാമത് പതിപ്പാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.ആര്‍. മീരയുടെ മുഴുവന്‍ കൃതികളും ലഭിക്കുവാന്‍ സന്ദര്‍ശിക്കുക