Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

‘നിന്റെ ഓര്‍മ്മയ്ക്ക്’എം.ടിയുടെ ആറ് കഥകളുടെ സമാഹാരം

$
0
0

കാലത്തിന്റെ സങ്കീര്‍ണ്ണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തില്‍ പകര്‍ത്തി, വായനക്കാരെ അതിശയിപ്പിച്ച സാഹിത്യകാരനാണ് എം.ടി വാസുദേവന്‍ നായര്‍. എഴുതുന്നതെന്തും കവിതയാക്കി മാറ്റുന്ന രചനാനിപുണത കാലദേശങ്ങള്‍ക്കപ്പുറം എം.ടിയെ വായനക്കാരുടെ പ്രിയ എഴുത്തുകാരനാക്കി മാറ്റുന്നു. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളുടെ പകര്‍ത്തെഴുത്തായിരുന്നു എം.ടിയുടെ ഓരോ കഥകളും.

എം.ടിയുടെ ഏറെ പ്രശസ്തമായ ആറ് കഥകളാണ് നിന്റെ ഓര്‍മ്മയ്ക്ക് എന്ന ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഒരു പിറന്നാളിന്റെ ഓര്‍മ്മ, വളര്‍ത്തുമൃഗങ്ങള്‍, നിന്റെ ഓര്‍മ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴല്‍, ഓപ്പോള് എന്നീ കഥകളെല്ലാം വായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട എം.ടി കഥകളില്‍ ഉള്‍പ്പെടുന്നു. ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ കഥാസമാഹാരത്തിന്റെ നാലാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നാലുകെട്ട്, വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, എം.ടി.യുടെ തിരക്കഥകള്‍, എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, എം.ടി.യുടെ തിരഞ്ഞെടുത്ത കഥകള്‍, കാഥികന്റെ കല, കാഥികന്റെ പണിപ്പുര തുടങ്ങിയവയാണ് എം.ടി.വാസുദേവന്‍ നായരുടെ മുഖ്യകൃതികള്‍.

ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പല തവണ നേടിയ എം.ടി 1974-ലെ ദേശീയ അവാര്‍ഡ് നേടിയ നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 1996-ല്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

 


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>