Image may be NSFW.
Clik here to view.
പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷനെ ഉയര്‍ത്തിക്കാട്ടിയും സ്ത്രീയെ ഇകഴ്ത്തിയും രചിക്കപ്പെട്ടതാണ് പഞ്ചതന്ത്രം എന്ന് അഭിപ്രായമുള്ള കൂട്ടത്തിലാണ് എഴുത്തുകാരി കെ.ആര്‍.മീര. അതിലുള്ള മീരയുടെ പ്രതിഷേധം എന്ന് വിശേഷിപ്പിക്കാവുന്ന രചനയാണ് അവരുടെ പെണ്‍പഞ്ചതന്ത്രം. സുമംഗല മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പഞ്ചതന്ത്രത്തിന്റെ ഭാഷയും ആഖ്യാനശൈലിയും കടമെടുത്ത് കെ.ആര്‍.മീര രചിച്ച പെണ്‍പഞ്ചതന്ത്രത്തെ പുതിയ കാലത്തിന്റെ പഞ്ചതന്ത്രം എന്ന് വിശേഷിപ്പിക്കാം.
Image may be NSFW.
Clik here to view.ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് കടുത്ത സാമൂഹ്യ വിമര്‍ശനമാണ് പെണ്‍പഞ്ചതന്ത്രത്തിലൂടെ മീര നടത്തുന്നത്. ബിനിമോള്‍ പി. നായരെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഷിജിമോന്‍ ജേക്കബിലൂടെയും അയാളുടെ സഹചാരികളിലൂടെയും സമീപകാലത്ത് താനുള്‍പ്പെട്ടതടക്കമുള്ള ചില വിവാദങ്ങളിലേയ്ക്കാണ് മീര വിരല്‍ ചൂണ്ടുന്നത്. പഞ്ചതന്ത്രത്തിന്റെ മാതൃകയില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കടന്നുകൊണ്ട് 14 കഥകളാണ് പെണ്‍പഞ്ചതന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍പഞ്ചതന്ത്രത്തിലെ കഥകളിലൂടെ കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍ വെട്ടുകള്‍ക്കും ഉപജാപങ്ങള്‍ക്കും നേരേ ഒരു കണ്ണാടി പിടിക്കുകയാണ് മീര. ഇതിലെ സംഭവങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് യാദൃച്ഛികമാണെന്നല്ല മീര പറയുന്നത്. സാദൃശ്യം തോന്നിയാല്‍ അത് അവര്‍ വിഷ്ണുശര്‍മ്മന്റെ പഞ്ചതന്ത്രത്തില്‍ നിന്ന് മോഷ്ടിച്ച് സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയതുകൊണ്ടാണെന്ന് കെ.ആര്‍ മീര പറയുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ എട്ടാമത് പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.