Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

മാധവിക്കുട്ടിയുടെ നോവെല്ലകള്‍

$
0
0

മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ചെറുകഥാകാരിയും നോവലിസ്റ്റും കവയിത്രിയുമാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍ മുക്കി എഴുതിയവയാണ് അവരുടെ രചനകള്‍. സമൂഹമനസിലെ പ്രിയസത്യങ്ങളെയും അപ്രിയ സത്യങ്ങളെയും, സ്വസമുദായത്തിന്റെ പൊയ്മുഖങ്ങളെയും ധൈര്യപൂര്‍വ്വം ആവിഷ്‌കരിച്ചതിന്റെ പേരില്‍ വിവാദങ്ങളില്‍ അകപ്പെടുകയും ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത എഴുത്തുകാരികൂടിയാണ് ഇവര്‍.

മുന്‍വിധികളില്ലാതെ താനേവാര്‍ന്നുവീഴുന്നവയെന്നു ധ്വനിപ്പിക്കുന്നവയാണ് പൊതുവേ അവരുടെ രചനകള്‍. സത്യസന്ധത അവയുടെ മുഖമുദ്രയാണ്. കൂടാതെ തെരഞ്ഞടുക്കുന്ന വിഷയങ്ങളിലെ അസാധാരണത്വം, മിതത്വം, കഥപറയുന്നതിലെ ലാളിത്യം എന്നിവ മാധവിക്കുട്ടിയുടെ കഥകള്‍ക്ക് ഒരു കരുത്തു പകരുന്നുണ്ട്. സ്ത്രീപുരുഷ ബന്ധത്തിലെ പല വശങ്ങളെക്കുറിച്ചും ഭിന്നപ്രായങ്ങളുള്ളവരുടെ ദൗര്‍ബല്യങ്ങളെക്കുറിച്ചും, രതിയുടെ ഇക്കളിപ്പെടുത്തുന്ന തീക്ഷണതയെക്കുറിച്ചും ഗൃഹാതുരത്വത്തിന്റെ സ്‌നേഹസ്മൃതികളെക്കുറിച്ചുമെല്ലാം അവര്‍ എഴുതിയിട്ടുണ്ട്.

സ്‌ത്രൈണാനുഭവങ്ങളുടെ തീണ്ടാത്ത കന്യാവനങ്ങളിലൂടെ ആസ്വാദകനെ കൂട്ടിക്കൊണ്ടു പോവുകയും മനുഷ്യാവസ്ഥയുടെ ജൈവപ്രകൃതി പകര്‍ന്നു നല്കുകയും ചെയ്യുന്ന മാധവിക്കുട്ടിയുടെ എട്ട് നോവെല്ലകളാണ് ഈ സമാഹാരത്തിലുള്ളത്. രുഗ്മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി, ചന്ദനമരങ്ങള്‍, കടല്‍മയൂരം, മനോമി, രാത്രിയുടെ പദവിന്യാസം, ആട്ടുകട്ടില്‍, എന്നിങ്ങനെ എട്ടു നോവെല്ലകള്‍.ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച മാധവിക്കുട്ടിയുടെ നോവെല്ലകളുടെ ഒമ്പതാമത് പതിപ്പാണ് ഇപ്പോള്‍ വില്പനക്കുള്ളത്‌


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>