ഒക്ടോബര്‍ 12 ന് വൈകിട്ട് 5ന് മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിത അവതരിപ്പിക്കുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടംമൈതാനത്ത് നടന്നുവരുന്ന ഡി സി ബുക്‌സ് മെഗാബുക്‌ഫെയറിന്റെ ഭാഗമായുള്ള കവിയരങ്ങിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി അദ്ദേഹത്തിന്റെ കവിത അവതരിപ്പിക്കുന്നത്. ഏഴാച്ചേരി രാമചന്ദ്രന്‍, മോഹനകൃഷ്ണന്‍ കാലടി, ആര്യാംബിക എന്നിവരും കവിയരങ്ങില്‍ പങ്കെടുക്കും. കവിയരങ്ങ് ഡി സി ബുക്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈവായി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം ‘പൂവഴി മരുവഴി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രകാശിപ്പിക്കും. സാഹിത്യ വിദ്യാര്‍ത്ഥികളായ അനന്തകൃഷ്ണന്‍, സംഗീത് എന്നിവര്‍ചേര്‍ന്ന് പുസ്തകം സ്വീകരിക്കും. ചടങ്ങില്‍ ആത്മരാമന്‍ പുസ്തക പരിചയവും സൂര്യ കൃഷ്ണമൂര്‍ത്തി ആശംസകളുമറിയിക്കും.
വൈകിട്ട് 5ന് പരിപാടികള്‍ ലൈവായി കാണാന്‍ www.facebook.com/dcbooks സന്ദര്‍ശിക്കുക.
The post ഫെയ്‌സ്ബുക്ക് ലൈവായി ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിത അവതരിപ്പിക്കുന്നു appeared first on DC Books.