ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രശസ്ത എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ പങ്കെടുക്കും. 2017 ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായി കോഴിക്കോട് ബീച്ചില്‍ തയ്യാറാക്കുന്ന വേദിയിലാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (KLF)നടക്കുക. പ്രമുഖരും പ്രശസ്തരുമായ ആളുകളുടെ സാന്നിദ്ധ്യംകൊണ്ടും, സാഹിത്യ സാഹിത്യേതര ചര്‍ച്ചകള്‍, സംവാദം, മുഖാമുഖം, പുസ്തകപ്രകാശനം തുടങ്ങി വ്യത്യസ്തായ പരിപാടികള്‍കൊണ്ടും അത്യാകര്‍ഷകമായ, സാഹിത്യപ്രേമികളുടെ മനം കവരുന്ന ഒന്നാകും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍- 2017 (KLF).
1958ല്‍ ഡെറാഡൂണില്‍ ജനിച്ച രാമചന്ദ്ര ഗുഹ ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ഓസ്‌ലോ, സ്റ്റാന്‍ഫോഡ് എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. പാരിസ്ഥിതിക ശാസ്ത്രം, നരവംശശാസ്ത്രം, ഇന്ത്യന്‍ ക്രിക്കറ്റിന്റെ സാമൂഹിക പശ്ചാത്തലം, ഹിമാലയത്തിലെ കര്‍ഷകരുടെ ചരിത്രം എന്നിങ്ങനെ വിവിധമേഖലകളിലായി പരന്നു കിടക്കുന്നവയാണ് രാമചന്ദ്രഗുഹയുടെ രചനാമേഖല. അദ്ദേഹത്തിന്റെ കൃതികളും ലേഖനങ്ങളും ഇരുപതോളം ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2009ല്‍ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.
എക്കോളജി ആന്‍ഡ് ഇക്കുറ്റി, എന്‍വിറോന്മെന്റലിസം: എ ഗ്ലോബല്‍ ഹിസ്റ്ററി, ആന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സെഞ്ച്വറി, നാച്ച്വര്‍-കള്‍ച്ചര്‍- ഇമ്പീര്യയലിസം:എസ്സെ ഓണ്‍ എന്‍വിറോണ്മെന്റല്‍ ഹിസ്റ്ററി ഓഫ് സൗത്ത് ഏഷ്യ, സ്പിന്‍ ആന്‍ഡ് അതര്‍ ടേണ്‍സ് ദ ലാസ്റ്റ് ലിബറല്‍ ആന്‍ഡ് അദര്‍ എസ്സേസ്, ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി(ഇന്ത്യ ഗാന്ധിക്കുശേഷം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.
The post രാമചന്ദ്ര ഗുഹ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എത്തുന്നു appeared first on DC Books.