കോളജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ചെറുകിട സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് പിന്നീട് ടെക്‌നോലോഡ്ജ് അഗ്രോപാര്‍ക്ക്, കേരള അഗ്രികള്‍ച്ചര്‍ വാല്യു ആഡഡ് പ്രൊഡക്ട് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പിങ് സെന്റര്‍ തുടങ്ങി കേരളത്തിലെ മികച്ച സ്വയംസംരംഭകസ്ഥാപനത്തിന്റെ സ്ഥാപകനായിത്തീര്‍ന്ന ബൈജു നെടുങ്കേരി തയ്യാറാക്കിയ പുസ്തകമാണ് മികച്ച വരുമാനം ഉറപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍. കേരളത്തിലെ തുടക്കക്കാരായ സ്വയംസംരംഭകര്‍ക്കായാണ് ബൈജു നെടുങ്കേരി ഈ പുസ്തകം തയ്യാറാക്കിയത്.
കേരളത്തില്‍ നടപ്പാക്കാന്‍ പറ്റിയ ഒരോ സംരംഭത്തിന്റെയും സാദ്ധ്യതകള്‍, ഉത്പന്നത്തിന്റെ സ്വീകാര്യത, സാങ്കേതികവിദ്യയുടെ ലഭ്യത, വരും കാലത്തിന്റെ അഭിരുചികള്‍, സാമ്പത്തിക കാര്യങ്ങള്‍, സമൂഹത്തിന്റെ മാറിവരുന്ന അഭിരുചികളും ശീലങ്ങളും എല്ലാം മികച്ച വരുമാനം ഉറപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ ചര്‍ച്ചചെയ്യുന്നു.സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ ബാങ്ക് വായ്പയ്ക്കാവശ്യായ പ്രൊജക്ടുകള്‍ സഹിതം തയ്യാറാക്കിയ ഈ പുസ്തകം ഡി സി ലൈഫ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തുടക്കക്കാരനായ ഒരു സംരംഭകനുള്ള ആശങ്കകളെ ദൂരിക്കരിക്കാന്‍ പര്യാപ്തവും ആത്മധൈര്യം പകരുന്നതുമായ പുസ്തകമാണ് മികച്ച വരുമാനം ഉറപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍. സമൂഹത്തില്‍ മാറിവരുന്ന അഭിരുചിക്കും ശീലങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് തയ്യാറാക്കിയ ഈ പുസ്തകത്തില്‍ നിന്ന് യുവാക്കള്‍ക്ക് തങ്ങളുടെ അഭിരുചിക്കും സാഹചര്യത്തിനും പശ്ചാത്തലത്തിനും യോജിച്ച സംരംഭങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മുന്‍പരിചയമില്ലാത്ത ഈ മേഖലയിലേക്ക് കടന്നുവരുന്ന ഏതൊരാള്‍ക്കും ആത്മധൈര്യം നല്‍കുന്ന പുസ്തകമാണിത്. കൂടാതെ ഈ മേഖലയുമായി സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പല പദ്ധതികളെക്കുറിച്ചുള്ള അറിവുകളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
The post മികച്ച വരുമാനമാര്‍ഗം കണ്ടെത്താം appeared first on DC Books.