കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാര്‍ ബഹുമതി ലഭിച്ച അമലിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് പാതകം വാഴക്കൊലപാതകം. നിലവിലെ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് സര്‍ഗ്ഗാത്മകതയുടെ പുതുവഴി തെളിച്ച്, പരീക്ഷണങ്ങള്‍ക്ക് തയ്യാറായ കഥാകൃത്താണ് അമല്‍. ചാരമ്മാവന്‍ ചെയ്ത പിഴ താന്നിയമ്മാവാ പൊറുക്കണേ, ക്ഷീരധാരകള്‍, ഞാനെന്ന ഭാവം, ശാന്താകാരം, ശരീരം തോക്ക് ആത്മാവ്, സര്‍വ്വ വ്യാപി ‘എം’, പാതകം വാഴക്കൊലപാതകം, യാമിനീ മാഹാത്മ്യം, ഇരട്ടപ്പേര്, കടല്‍ കരയെടുക്കുന്ന രാത്രി, മീനവിയല്‍ എന്നീ പതിനൊന്ന് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘പാതകം-വാഴക്കൊലപാതകം’ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
‘പുതിയ എഴുത്തിന്റെ ഏറ്റവും തെളിഞ്ഞ, വെല്ലുവിളിക്കുന്ന മുഖങ്ങളിലൊന്നാണ് അമലിന്റേത്. പിന്തിരിഞ്ഞു നോക്കാത്ത മൗലികത. മനുഷ്യനില്‍ നിന്ന് ചൂടോടെ അടര്‍ത്തിയെടുത്ത ഭാഷ. കൂസലില്ലാതെ പുതുവഴികള്‍ വെട്ടുന്ന ക്രാഫ്റ്റ്. ഇന്നത്തെ എഴുത്തിലെ, ഏറ്റവും പുതിയതിലെ ഏറ്റവും നല്ലതിനെ തേടുന്ന വായനക്കാരെ ഈ സമാഹാരത്തിലെ ഓരോ കഥയും ആനന്ദിപ്പിക്കും’. എഴുത്തുകാരന്‍ സക്കറിയ ഈ കൃതിയെക്കുറിച്ച് അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ്.
ഈ ചെറുകഥാസമാഹാരത്തിലെ 11 കഥകളും കാലഘട്ടത്തിലെ സങ്കീര്‍ണമായ മനുഷ്യാവസ്ഥകളോട് സംവദിക്കുന്നവയാണ്. ഭാഷയിലൂടെയും ഘടനയിലൂടെയും പുതിയൊരു ലോകം തന്നെ വായനക്കാര്‍ക്കായി സൃഷ്ടിക്കുന്നു. പരീക്ഷണസ്വഭാവം പുലര്‍ത്തുന്ന, ആശയസമൃദ്ധമായ കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.