Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ടിപ്പു സുല്‍ത്താന്റെ ജീവചരിത്രം

$
0
0

പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ച ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ എന്ന ചരിത്രപുരുഷനെക്കുറിച്ചുള്ള ജീവചരിത്രമാണ് പി.കെ.ബാലകൃഷ്ണന്‍ രചിച്ചിരിക്കുന്ന ഈ കൃതി. സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന പി.കെ.ബാലകൃഷ്ണന്റെ തനതുശൈലി ഈ കൃതിയെയും അതുല്യമാക്കുന്നു. ടിപ്പുവിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിലപാടുകളും ഇടപെടലുകളും പരിശോധിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചരിത്രപരമായ മൂല്യം അവതരിപ്പിക്കുകയാണ് ഈ ജീവചരിത്രപഠനം. കേരളചരിത്രഗതിയെ മാറ്റിത്തീര്‍ത്ത ടിപ്പു സുല്‍ത്താന്‍ എന്ന   വീരപുരുഷനെക്കുറിച്ചുള്ള ഈ ജീവചരിത്രകൃതിയുടെ  ഒന്‍പതാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. ഡി.സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൃതിയുടെ ആമുഖത്തില്‍ പി.കെ.ബാലകൃഷ്ണന്‍ കുറിക്കുന്നു

“അസാധാരണമായൊരു ട്രാജഡിയാണ് ടിപ്പുവിന്റെ ജീവിതം. വസ്തുതകളുമായി പരിചയപ്പെടുന്ന ആരെയും അതിന്റെ ദുഃഖകരമായ നാടകീയത ആകര്‍ഷിക്കും. ഈ നാടകീയതയും നിറപ്പകിട്ടും ടിപ്പു സുല്‍ത്താനെപ്പറ്റി നാടകങ്ങളും നോവലുകളും പല ഭാഷകളിലുമായി സുഭിക്ഷമായുണ്ടാക്കി; വസ്തുതകളോടു സത്യസന്ധത പുലര്‍ത്തുന്ന ചരിത്രകൃതികള്‍ ഇല്ലാതാവുകയും ചെയ്തു. ചരിത്രത്തിന്റെ നാടകീയമായ വശ്യത അവേശപൂര്‍വ്വം ഈ ഗ്രന്ഥമെഴുതിത്തീര്‍ക്കാന്‍ എന്നെ സഹായിച്ചു. പക്ഷെ നികൃഷ്ടവും സത്യസന്ധവുമായ ചരിത്രവസ്തുതകളിന്മേല്‍ മാത്രമാണ് ഈ ഗ്രന്ഥം നിലനില്‍ക്കുന്നത്.

എന്തുകൊണ്ട് ടിപ്പുവിനെക്കുറിച്ചുള്ള ചരിത്രഗ്രന്ഥങ്ങള്‍ വിരളവും വികൃതവുമായി എന്നത് നമ്മുടെ ദേശീയബോധവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു പ്രശ്‌നമാണെന്നെനിക്ക് തോന്നുന്നു. പ്രചാരത്തിലുള്ള ദേശീയബോധത്തിന്റെ നേരെ ടിപ്പുവിന്റെ ചരിത്രം ഉന്നയിക്കുന്ന ചോദ്യം വല്ലാത്തതാണ്.

കേരളവര്‍മ്മ പഴശ്ശിരാജ-നാം ഏറ്റിക്കൊണ്ടു നടക്കുന്ന ദേശീയ പൗരുഷ പ്രതീകം; ബ്രിട്ടീഷുകാരാല്‍ എതിര്‍ക്കപ്പെട്ടു തകര്‍ന്ന മഹാരാഷ്ട്ര ശക്തിയും അധൃഷ്യമായ ഭാരതീയ ദേശാഭിമാനദുര്‍ഗ്ഗം തന്നെ.സ ഈ രണ്ടഭിമാനങ്ങളും നമ്മുടെ ദേശീയബോധങ്ങളില്‍ രണ്ടറ്റങ്ങളില്‍ -ഒന്ന് അഖിലഭാരതപരം, മറ്റേത് പ്രാദേശികം. ഈ രണ്ടറ്റങ്ങളിലും ടിപ്പുവിന് നില്ക്കാന്‍ ആരും ഇടം നല്‍കിയില്ല. ആ ദേശാഭിമാനത്തിന്റെ അയിത്താചരണം പരിഹാസ്യമാണ്- അതും ഇംഗ്ലീഷുകാരോട് ടിപ്പുവിന്റെ സന്ധിയില്ലാത്ത ശത്രുതയെപ്പറ്റി ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ഒരേ സ്വരത്തില്‍കൂടി എഴുതുകയും കൂടിയാവുമ്പോള്‍ നമ്മുടെ ദേശാഭിമാനത്തിന്റെ വൃത്തികെട്ട ഒരുവശം സ്വയംപ്രകാശിതമാകുന്നു.

ഈ വൈരുദ്ധ്യത്തില്‍ ഒളിച്ചുകിടപ്പുള്ള സത്യം, നമ്മുടെ ദേശാഭിമാനത്തിനു ദഹിക്കാത്ത ഒരു ദുര്‍ഘടവസ്തുതയാണ് മുസ്‌ലിം ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ എന്നതത്രെ…”


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>