സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ പ്രതി പൂവന്‍കോഴി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 23ന് ലോക പുസ്തകദിനത്തിലാണ് പ്രതി പൂവന്‍കോഴി പുറത്തിറങ്ങിയത്. ഏറെ ചര്‍ച്ചയായ ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങിയ ഉണ്ണി ആറിന്റെ കഥാസമാഹാരങ്ങള്‍ക്കു ശേഷം വരുന്ന പുതിയ കൃതിയാണിത്.
സമകാലിക ഇന്ത്യന്‍ ദേശീയതാസങ്കല്പത്തിന്റെ പൊള്ളത്തരങ്ങളെ ഒരു നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഉണ്ണി ആര്‍ പ്രതി പൂവന്‍കോഴിയിലൂടെ. ലളിതവും ആകര്‍ഷകവുമായ രചനാവൈഭവത്തിലൂടെ എന്നും വായനക്കാരെ കയ്യിലെടുക്കുന്ന ഉണ്ണി ആറിന്റെ സര്‍ഗാത്മകസിദ്ധി ഈ കൃതിയിലും വായനക്കാര്‍ക്ക് അനുഭവിച്ചറിയാം. സൈനുല്‍ ആബിദാണ് പുസ്തകത്തിന്റെ കവര്‍ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
കേരളത്തിലുടനീളമുള്ള ഡി സി ബുക്സ് ശാഖകളിലും ഡി സി ബുക്സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലും പ്രതി പൂവന്‍കോഴി വായനക്കാര്‍ക്ക് ലഭ്യമാണ്.
ഡി.സി ബുക്സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ പ്രതി പൂവന്‍കോഴി ലഭ്യമാകാന്‍ സന്ദര്‍ശിക്കുക