Image may be NSFW.
Clik here to view.
ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കി ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തൊട്ടപ്പന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
ഒരു മുഴുനീള നായക കഥാപാത്രമായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രമാണ് തൊട്ടപ്പന്‍. വിനായകനൊപ്പം പുതുമുഖമായ പ്രിയംവദ കൃഷ്ണന്‍, റോഷന്‍, ദിലീഷ് പോത്തന്‍, മനോജ് കെ. ജയന്‍, കൊച്ചുപ്രേമന്‍, രഘുനാഥ് പാലേരി, പോളി വില്‍സണ്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. കഥാകൃത്തായ പി.എസ്.റഫീഖാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പി.എസ് റഫീഖും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഛായാഗ്രഹണം: സുരേഷ് രാജന്‍, പശ്ചാത്തലസംഗീതം: ജസ്റ്റിന്‍. ഈദ് റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.