Image may be NSFW.
Clik here to view.
തൃശ്ശൂര്‍: ചന്ദ്രശേഖര്‍ നാരായണന്റെ പുതിയ കൃതി ബുദ്ധയുടെ പുസ്തകപ്രകാശനവും സംവാദവും സംഘടിപ്പിക്കുന്നു. എഴുത്തുകാരന്‍ ഷൗക്കത്ത് പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. ഡോ.സി.രാവുണ്ണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്മിത പുന്നയൂര്‍ക്കുളം, ആലങ്കോട് ലീലാകൃഷ്ണന്‍, ഐ.ഷണ്‍മുഖദാസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പ്രേപ്രസാദ്, എ.വി ശ്രീകുമാര്‍, ശ്രീകണ്ഠന്‍ കരിക്കകം, ചന്ദ്രശേഖര്‍ നാരായണന്‍ എന്നിവര്‍ പങ്കെടുക്കുന്നു. ജൂണ്‍ ഒന്‍പതാം തീയതി ഞായറാഴ്ച വൈകിട്ട് 3.30ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ വെച്ചാണ് പരിപാടി.