Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടഷന്‍ സാഹിത്യപുരസ്‌കാര വിതരണം ജൂണ്‍ 15ന്

$
0
0

കൊല്ലം: പ്രശസ്ത കവിയും പത്രപ്രവര്‍ത്തകനും നാടക ഗാനരചയിതാവും ഗായകനുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണാര്‍ത്ഥം ആരംഭിക്കുന്ന ഫൗണ്ടേഷന്റെ ഉദ്ഘാടനവും അനുസ്മരണസമ്മേളനവും അവാര്‍ഡ് ദാനവും ജൂണ്‍ 15-ന്. വൈകിട്ട് 3.30ന് ആരംഭിക്കുന്ന പരിപാടികള്‍ മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ജയകുമാര്‍ ഐ.എ.എസ് നിര്‍വ്വഹിക്കും.

ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന പ്രഥമ സാഹിത്യ പുരസ്‌കാരം ഇ.സന്ധ്യയുടെ സാഗരനിദ്ര എന്ന കവിതാസമാഹാരത്തിനാണ്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഡോ.കെ.പ്രസന്നരാജന്‍, ചവറ കെ.എസ്.പിള്ള, എസ്.സുധീശന്‍, ഇ.സന്ധ്യ, ഡി.സുധീന്ദ്രബാബു എന്നിവരും പങ്കെടുക്കുന്നു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>