Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പുസ്തകവായനയും സക്കറിയയുമായുള്ള സംവാദവും സംഘടിപ്പിച്ചു

$
0
0

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ A Secret History Of Compassion എന്ന കൃതിയെ ആസ്പദമാക്കി പുസ്തകവായനയും ചര്‍ച്ചയും സംഘടിപ്പിച്ചു. തിരുവനന്തപുരം ഡി സി ബുക്‌സ് ശാഖയില്‍ വെച്ച് ശനിയാഴ്ച വൈകിട്ടായിരുന്നു പരിപാടി.

പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ സഹൃദയര്‍ക്കായി സക്കറിയ വായിച്ചു നല്‍കിയതും തുടര്‍ന്ന് എഴുത്തുകാരിയും വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖസംഭാഷണവും പരിപാടിയുടെ മുഖ്യആകര്‍ഷകഘടകമായി. കൂടാതെ  സക്കറിയയുമായി സംവദിക്കാനും അദ്ദേഹത്തിന്റെ കൈയ്യൊപ്പോടുകൂടി വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യവുമുണ്ടായിരുന്നു.

തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനിലെ കരിമ്പനാല്‍ സ്റ്റാച്യൂ അവന്യൂവിന്റ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡി സി ബുക്‌സ് ശാഖയില്‍ വെച്ചു നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>