മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ A Secret History Of Compassion എന്ന കൃതിയെ ആസ്പദമാക്കി പുസ്തകവായനയും ചര്‍ച്ചയും സംഘടിപ്പിച്ചു. ഫിക്ഷനില്‍ നിന്നും നോണ്‍ ഫിക്ഷനിലേക്ക് മാറാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരന്റെ കഥ പറയുന്ന ഈ കൃതി സമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ഒരു നോവലാണ്. പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ സഹൃദയര്‍ക്കായി സക്കറിയ വായിച്ചു നല്‍കിയതും തുടര്‍ന്ന് എഴുത്തുകാരിയും വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖസംഭാഷണവും പരിപാടിയുടെ മുഖ്യആകര്‍ഷകഘടകമായി. കൂടാതെ സക്കറിയയുമായി സംവദിക്കാനും അദ്ദേഹത്തിന്റെ കൈയ്യൊപ്പോടുകൂടി വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യവുമുണ്ടായിരുന്നു.
പരിപാടിയുടെ പൂര്‍ണ്ണ വീഡിയോ കാണുന്നതിനായി സന്ദര്‍ശിക്കുക