Image may be NSFW.
Clik here to view.
തിരുവനന്തപുരം: കലയുടെ ദര്‍ബാര്‍ എന്ന പേരില്‍ കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയില്‍ പ്രശസ്ത കലാകാരന്‍ സുധീഷ് കോട്ടേമ്പ്രം പ്രഭാഷണം നടത്തുന്നു. കലയും ദേശഭാവനയും എന്ന വിഷയത്തില്‍ നടക്കുന്ന പ്രഭാഷണം ജൂലൈ 3ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ വെച്ച് നടക്കും.
കലാവിമര്‍ശകനും കവിയും ഇല്ല്യുസ്‌ട്രേറ്ററുമായ സുധീഷ് കോട്ടേമ്പ്രം കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയാണ്. നഷ്ടദേശങ്ങളുടെ കല, ശരീരസമേതം മറൈന്‍ ഡ്രൈവില്‍ എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് സുധീഷ് കോട്ടേമ്പ്രം വരച്ച ആയിരം വ്യത്യസ്ത കവര്‍ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ഏസ്‌തെറ്റിക്‌സില്‍ ഗവേഷകനാണ് അദ്ദേഹം.