Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

സംവാദവും പുസ്തകചര്‍ച്ചയും ഒക്ടോബര്‍ അഞ്ചിന്

$
0
0

കോഴിക്കോട്: ഷെമിയുടെ മലപ്പുറത്തിന്റെ മരുമകള്‍ എന്ന കൃതിയുടെ സംവാദവും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഫോക്കസ് മാളില്‍ വെച്ച് ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡോ.മിനി പ്രസാദ്, ഷെമി, ലിജീഷ് കുമാര്‍ എന്നിവര്‍ പുസ്തകചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

നടവഴിയിലെ നേരുകള്‍ എന്ന ആത്മകഥാപരമായ നോവലിന് ശേഷം ഷെമി രചിച്ച ഏറ്റവും പുതിയ കൃതിയാണ് മലപ്പുറത്തിന്റെ മരുമകള്‍. മുസ്‌ലിം സമുദായത്തിലെ സ്ത്രീജീവിതങ്ങളുടെ യഥാര്‍ത്ഥചിത്രമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മലപ്പുറത്തിന്റെ മരുമകള്‍ വായനക്കാരുടെ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>