
കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ വിപ്ലവരാഷ്ട്രീയ ഭൂമികയെക്കുറിച്ചും സ്വന്തം മണ്ണില്‍ തോല്‍പ്പിക്കപ്പെടുകയും അന്യരായിത്തീരുകയും ചെയ്യുന്ന ആദിവാസികളെക്കുറിച്ചും പാരിസ്ഥിതിക-രാഷ്ട്രീയ ഉള്ളടക്കത്തിലും രചിക്കപ്പെട്ട ഷീല ടോമിയുടെ ‘വല്ലി‘ എന്ന നോവലിനെ ആസ്പദമാക്കി സംവാദവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. അടയാളം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ 2019 ഒക്ടോബര്‍ 11-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഖത്തറിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വയനാടിന്റെ ഉള്ളറകള്‍ തേടിയ ഒരു യാത്രയാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഷീലാ ടോമിയുടെ വല്ലിയെന്ന നോവല്‍. ഒരു കാലത്ത് കാടും മലയും വെട്ടിപ്പിടിച്ച് ജിവിതം കരുപ്പിടിപ്പിച്ച വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവഗാഥ. കഥ പറച്ചിലിന്റെ വേറിട്ട വഴികള്‍ തേടുന്ന ഷീലാ ടോമിയുടെ ഈ നോവലിന് വായനക്കാരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.