
കൊച്ചി: നാടുഗദ്ദിക, മാവേലിമന്റം, ബസ്പുര്‍ക്കാന എന്നീ കൃതികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കെ.ജെ. ബേബിയുടെ ഏറ്റവും പുതിയ നോവല്‍ ഗുഡ്‌ബൈ മലബാര്‍ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ എം.കെ.സാനു സംവിധായകന്‍ രാജീവ് രവിക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എറണാകുളം കലൂരിനടുത്ത് പോണോത്ത് റോഡിലുള്ള ലൂമണ്‍ ജ്യോതിസ് ഹാളില്‍ വെച്ചു നടന്ന പ്രകാശനചടങ്ങില്‍ സിവിക് ചന്ദ്രന്‍, വി എം ഗിരിജ, കെ.ജെ ബേബി, എ.വി ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
‘മലബാര്‍ മാന്വലി’ന്റെ രചയിതാവായ വില്യം ലോഗന്റെ ജീവിതകഥ ആവിഷ്‌കരിക്കുന്ന കെ.ജെ ബേബിയുടെ ‘ഗുഡ്‌ബൈ മലബാര്‍’ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.