Image may be NSFW.
Clik here to view.
Clik here to view.

Image may be NSFW.
Clik here to view.
തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ പാറപ്പുറത്തിന്റെ (കെ.ഇ.മത്തായി) സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ പാറപ്പുറത്ത് സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. 2019 നവംബര്‍ 23 ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ സംഘടിപ്പിക്കുന്ന സ്മൃതിപ്രഭാഷണം പ്രൊഫ.പി.വി.കൃഷ്ണന്‍ നായര്‍ നിര്‍വ്വഹിക്കും. എഴുത്ത്, കാലവും ഭാവുകത്വ പരിണതിയും എന്ന വിഷയത്തിലാണ് പ്രഭാഷണം.
അഷ്ടമൂര്‍ത്തി (പ്രസിഡന്റ്, സദസ്സ് തൃശ്ശൂര്‍) പരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കെ.അരവിന്ദാക്ഷന്റെ ഉഭയജീവികളുടെ മാനിഫെസ്റ്റോ എന്ന കൃതിയുടെ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. പ്രൊഫ.എം.ഹരിദാസ്, ഡോ.റോസി തമ്പി, കെ.അരവിന്ദാക്ഷന്‍, പ്രസന്ന ആര്യന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.