
തിരുവനന്തപുരം: വി.ഷിനിലാല്‍ എഴുതിയ പുതിയ നോവല്‍ സമ്പര്‍ക്കക്രാന്തി പ്രകാശനം ചെയ്തു. നെടുമങ്ങാട് വെച്ച് നടക്കുന്ന കോയിക്കല്‍ പുസ്തകോത്സവവേദിയില്‍ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ കവി അസീം താന്നിമൂടിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവല്‍ എന്ന വിശേഷണത്തോടെയാണ് പുറത്തിറങ്ങുന്നത്. ഡി സി ബുക്സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.