Clik here to view.

Image may be NSFW.
Clik here to view.
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ നാലാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒഎന്‍വി സ്മൃതിയും സാഹിത്യസെമിനാറും സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി ഒന്‍പതാം തീയതി തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ലയണ്‍സ് ഹാളില്‍ സാഹിത്യസെമിനാറും ഫെബ്രുവരി 13-ാം തീയതി ടാഗോര്‍ തീയറ്ററില്‍ ഒഎന്‍വി സ്മൃതിയുമാണ് സംഘടിപ്പിക്കുന്നത്.
സാഹിത്യസെമിനാര്‍
ചിറകും ആകാശവും: ഒഎന്‍വി കവിതയില്‍ എന്ന വിഷയത്തില്‍ കെ.പി.മോഹനന്‍, ഒഎന്‍വി കവിതകളിലെ സാര്‍വ്വദേശീയത എന്ന വിഷയത്തില്‍ പിരപ്പന്‍കോട് മുരളി, ഒഎന്‍വി കവിതയിലെ ഈണവും താളവും എന്ന വിഷയത്തില്‍ ഡോ.രാജ ഹരിപ്രസാദ്, കാവ്യാഖ്യായികകളിലെ സ്ത്രീസങ്കല്പം എന്ന വിഷയത്തില്‍ ഡോ മിനി പ്രസാദ്, ഒഎന്‍വി കവിതകളിലെ പരിസ്ഥിതി പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ ഡോ.എസ്.രാജശേഖരന്‍ എന്നിവര്‍ സെമിനാറുകള്‍ അവതരിപ്പിക്കും.
അന്നേദിവസം വൈകിട്ട് കേരള സര്‍വ്വകലാശാല മലയാളവിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഒരു തുള്ളി വെളിച്ചം എന്ന നാടകം(ഒഎന്‍വി കവിതകളുടെ നാടകാവിഷ്‌കാം) അരങ്ങേറുന്നു. സതീഷ് ജി.നായര്‍ സംവിധാനം ചെയ്യുന്ന നാടകം ഡോ.എം.എ. സിദ്ദിഖാണ് രചിച്ചിരിക്കുന്നത്.
ഒഎന്‍വി സ്മൃതി
ഫെബ്രുവരി 13-ാം തീയതി സംഘടിപ്പിക്കുന്ന ഒഎന്‍വി സ്മൃതിയുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ എം.മുകുന്ദന്‍, ഡോ.എം.വി.പിള്ള എന്നിവര്‍ ഒ.എന്‍.വി അനുസ്മരണം നടത്തും. തുടര്‍ന്ന് പ്രമുഖ ഗായകര്‍ അവതരിപ്പിക്കുന്ന ഒ.എന്‍.വി ഗാനസന്ധ്യയും അരങ്ങേറുന്നു.