
തിരുവനന്തപുരം: ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന പുതിയ നോവലിനെ ആസ്പദമാക്കി പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. തിരുവനന്തപുരം സ്റ്റാച്യു ജങ്ഷനിലെ ഡി സി ബുക്‌സ് ശാഖയില്‍ വെച്ചു സംഘടിപ്പിച്ച സംവാദത്തില്‍ ബി.രാജീവന്‍, പി.കെ.രാജശേഖരന്‍, ജോണി എം.എല്‍., ടി.ഡി.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്ത് 2019 ആഗസ്റ്റ് 5 മുതല്‍ അന്ധരും മൂകരും ബധിരരുമാകാന്‍ വിധിക്കപ്പെട്ട കാശ്മീരി ജനതയുടെ കഥ പറയുന്ന ടി.ഡി.രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവലാണ് അന്ധര്‍ ബധിരര്‍ മൂകര്‍. കാണാനും കേള്‍ക്കാനും സംസാരിക്കുന്നതിനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ജീവിതം പറയുന്ന ഈ നോവല്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അന്ധര്‍ ബധിരര്‍ മൂകര്‍; ബുക്ക് ടൂര്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍