
തിരുവനന്തപുരം: മലയാളകവിതയുടെ ആധുനികമുഖമായിരുന്ന കവി ഡി.വിനയചന്ദ്രന്റെ ചരമവാര്‍ഷികദിനത്തില്‍ സെന്റര്‍ ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെയും യൂണിവേഴ്‌സിറ്റി കോളേജ് മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡി.വിനയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി 11-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് കോളേജ് സെമിനാര്‍ ഹാളില്‍( റൂം നമ്പര്‍ 155) വെച്ചാണ് അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.മണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വി.ജി.തമ്പി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും കെ.ബി.പ്രസന്നകുമാര്‍, എം.രാജീവ് കുമാര്‍ എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തും. ഗിരീഷ് പുലിയൂര്‍, എം.എസ്.ബനേഷ്, അമ്പലപ്പുഴ ശിവകുമാര്‍, ശാന്തന്‍, ശാന്ത തുളസീധരന്‍, സുമേഷ് കൃഷ്ണന്‍, അനില്‍ കുമാര്‍, എസ്.രാഹുല്‍, പ്രദീപ് പനങ്ങാട്, പ്രൊഫ.എല്‍.അശോകന്‍, ആര്‍.എസ്.അജിത് എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നു.