
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവം ഫെബ്രുവരി 16-ന് സമാപിക്കും. 75,000 ചതുരശ്ര അടിയുള്ള പൂര്‍ണ്ണമായും ശീതികരിച്ച പവിലിയനില്‍ 250-ഓളം സ്റ്റാളുകളിലായി ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് പുസ്തകപ്രേമികള്‍ക്കായി മേളയില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ ഡി സി ബുക്‌സ് ഉള്‍പ്പെടെ 150-ഓളം പ്രസാധകരാണ് പങ്കെടുക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങള്‍ക്കു പുറമെ ബംഗാളി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളും മേളയിലുണ്ടാകും.
68 സെഷനിലായി ഇരുന്നൂറ്റഞ്ചോളം എഴുത്തുകാരും ചിന്തകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ആര്‍ട്ട് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, കുക്കറി ഷോ എന്നിവയും പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം 15-ാം തീയതി വൈകിട്ട് മൂന്നിന് നടക്കും.