
കോഴിക്കോട്: ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച രാജേന്ദ്രന്‍ എടത്തുംകരയുടെ ഏറ്റവും പുതിയ നോവല്‍ കിളിമഞ്ജാരോ ബുക്ക്‌സ്റ്റാളിന്റെ പുസ്തകപ്രകാശനം ഇന്ന്. വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍ സംഗീതസംവിധായകന്‍ എം.ജയചന്ദ്രന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. എ.കെ.അബ്ദുള്‍ ഹക്കീം അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.സി.അബ്ദുള്‍ നാസര്‍ പുസ്തകപരിചയം നടത്തും. യു.കെ.കുമാരന്‍, സി.പി.അബൂബക്കര്‍, ആര്‍.രാജശ്രീ എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിക്കും.
ഡി സി ബുക്‌സിന്റെയും കോഴിക്കോട് സാംസ്‌കാരികവേദിയുടേയും സംയുക്താഭിമുഖ്യത്തിലാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്.