പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം മഹാഭാരതത്തിന്റെ സാംസ്‌കാരികചരിത്രം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപമായ മഹാഭാരതം: സാംസ്‌കാരികചരിത്രം ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ചരിത്രവത്കരണത്തിന്റെ പല പടവുകളില്‍വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ കൃതി.
മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരിക ചരിത്രം എന്ന ബൃഹദ് ഗ്രന്ഥം. സുനില്‍ പി. ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപമാണിത്. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മക ചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥം. പല കാലങ്ങളിലും പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിത നാള്‍വഴികളും ഗതിഭേദങ്ങളും ഈ ഗ്രന്ഥത്തില്‍ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യപാഠം എന്ന നിലയില്‍ അതിനുള്ള അനശ്വരതയുടെ ആധാരങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.
‘യദി ഹാസ്തി തദന്യത്ര / യന്നേ ഹാസ്തി ന കുത്രചില്‍’ (ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല ) എന്ന മഹാഭാരതത്തിന്റെ പുകഴ്‌പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമര്‍ത്ഥമായ വിശദീകരണം കൂടിയാണ് ഈ ഗ്രന്ഥം.
ഇതുവരെ ഉണ്ടായിട്ടുള്ള മഹാഭാരതപഠനങ്ങള്‍ വിലയിരുത്തി സമകാലിക ചരിത്രസന്ദര്‍ഭത്തില്‍ മഹാഭാരതത്തെ പ്രതിഷ്ഠിക്കുന്ന മഹാഭാരതം: സാംസ്‌കാരികപഠനം ഇപ്പോള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വായനക്കാര്‍ക്ക് സ്വന്തമാക്കാം. 999 രൂപ മുഖവിലയുള്ള ഹാര്‍ഡ് ബൗണ്ട് കോപ്പികള്‍ (ലിമിറ്റഡ് എഡിഷന്‍) പ്രീബുക്കിങ്ങിലൂടെ 899 രൂപയ്ക്ക് വായനക്കാര്‍ക്ക് ലഭിക്കും. 2020 ഫെബ്രുവരി 29 വരെ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്‌സ്റ്റോറില്‍നിന്നും പുസ്തകം പ്രീബുക്ക് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക.
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകളിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാവുന്നതാണ്.
വിശദവിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: www.dcbooks.com