
ശ്രീകുമാർ കരിയാടിന്റെ ”മാഞ്ഞുപോയില്ല വൃത്തങ്ങള്‍” എന്ന കവിതാസമാഹരത്തിലെ വരികള്‍ പങ്കുവെച്ച് കവി കുരീപ്പുഴ ശ്രീകുമാര്‍. ഇന്ന് വായിച്ച കവിത എന്ന പേരില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വരികള്‍ പോസ്റ്റ് ചെയ്തത്.
ഇന്ന് വായിച്ച കവിത
———————————
ഗ്രീറ്റിങ് കാർഡ്
————————-
അവൻ എനിക്ക് വസന്തം അയച്ചു തന്നു.
പൂക്കളും താഴ്വരയും വഹിച്ച്
ആ പ്രണയഫാസിസ്‌റ്റ് എത്തി.
കടലാസു മൃഗത്തിന്റെ പുറത്ത്
രാഷ്ട്രചിഹ്നങ്ങളുടെ അകമ്പടിയോടെ.
എന്നെ ചുംബിച്ചു
മുടി കൊഴിഞ്ഞ്
മുലകൾ ചുങ്ങി
മെല്ലെ ഞാൻ ഗ്രീഷ്മമായി തീരും വരെ.
എന്റെ മകൾ അവളുടെ കാമുകർക്ക് അതയച്ചു കൊടുക്കും
കടുവയുടെ സ്റ്റാമ്പൊട്ടിച്ച്.
****
ശ്രീകുമാർ കരിയാട്
———————————
മാഞ്ഞുപോയില്ല വൃത്തങ്ങൾ
ഇന്ന് വായിച്ച കവിത———————————ഗ്രീറ്റിങ് കാർഡ്————————-അവൻ എനിക്ക് വസന്തം…
Posted by Kureeppuzha Sreekumar on Wednesday, March 18, 2020