Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഇൻഫർണോ; കാലാതീതമായ ചരിത്രസ്മാരകങ്ങളിലൂടെയും സാംസ്കാരികപ്രതീകങ്ങളിലൂടെയും ഒരു സഞ്ചാരം

$
0
0

ഡാ വിഞ്ചി കോഡ്, മാലാഖമാരും ചെകുത്താന്‍മാരും എന്നീ വിഖ്യാത കൃതികള്‍ക്കു ശേഷം മറ്റൊരു റോബര്‍ട്ട് ലാങ്ഡണ്‍ നോവല്‍. ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം ചാലിച്ച്, ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തന്‍തലങ്ങള്‍ സൃഷ്ടിച്ച ഡാന്‍ ബ്രൗണിന്റെ നോവല്‍. റോബർട്ട് ലാങ്ഡൺ എന്ന സിംബോളജിസ്റിനെ പ്രധാന കഥാപാത്രമാക്കി ഡാൻ ബ്രൌൺ എഴുതിയ നോവലാണ് ഇൻഫർണോ.

പ്രമേയം

Dan Brown-Da Vinci Code-Infernoനോവലിന്റെ തുടക്കത്തിൽ തലയിൽ വെടിയുണ്ട കൊണ്ടുള്ള മുറിവേറ്റ നിലയിൽ ഇറ്റലിയിലെ ഫ്ലോറൻസിൽ ഒരാശുപത്രിയിൽ പ്രൊഫസർ റോബർട്ട്‌ ലാങ്ഡൺ ഉറക്കം ഉണരുന്നു. തനിക്കു നേരെ വീണ്ടും ഉണ്ടാവുന്ന ഒരാക്രമണത്തിൽ നിന്നും സിയന എന്നൊരു ഡോക്ടറുടെ സഹായത്തോടെ അദ്ദേഹം രക്ഷപെടുന്നു. സിയനയുടെ ഫ്ലാറ്റിലേക്ക് അവരെ അന്വേഷിച്ചു സൈനികർ എത്തുന്നതോടെ അവർക്ക് വീണ്ടും പാലായനം ചെയ്യേണ്ടി വരുന്നു. പ്രൊഫസർ തന്റെ കയ്യിൽ ഉള്ള ചെറിയ സിലണ്ടറിൽ നിന്നും ലഭിക്കുന്ന ഒരു പ്രൊജക്ടർ ദൃശ്യമാക്കുന്ന ബോട്ടിസല്ലിയുടെ വിഖ്യാത ചിത്രമായ Map of Hell-ന്റെ(നരകപടം) പരിഷ്കരിച്ച പതിപ്പിൽ രേഖപ്പടുത്തിയിരിക്കുന്ന രഹസ്യം കണ്ടെത്താനാണു ശ്രമിക്കുന്നത്. ആ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന CERCA TROVA എന്ന എഴുത്തും അത് വാസരിയുടെ Battle of Marciano എന്ന ചിത്രത്തിൽ എഴുതിയിട്ടുള്ളവയാണെന്നും ലാങ്ഡൺ കണ്ടെത്തുന്നു. പ്രൊഫസറെ പിന്തുടരുന്ന കൊലയാളിയേയും സൈനികരേയും പലയിടത്തായി കബളിപ്പിക്കാൻ സിയനക്കും പ്രോഫസറിനും കഴിയുന്നുണ്ട്. ഡാന്റെ-യുടെ മാസ്ക് അതിനു പിന്നിൽ പ്രധാന വില്ലൻ ആയ സോബ്രിസ്റ്റ് എഴുതിയിരിക്കുന്ന കവിത, അതിലെ പസ്സിൽ തുടങ്ങിയവയുടെ ചുവടു പിടിച്ചു പ്രൊഫസറും സിയനയും ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥൻ ആയ ജൊനാഥൻ എന്നിവർ വെനീസ്സിൽ എത്തുന്നു.

പ്രധാന വില്ലൻ ആയ സോബ്രിസ്റ്റ് , അദ്ദേഹത്തെ സഹായിക്കുന്ന സംഘടന (The Consortium) എന്നിങ്ങനെ വേറൊരു ഭാഗം ഇതിനോടൊപ്പം പുരോഗമിക്കുന്നുണ്ട്. ബയോടെററിസ്റ്റ് എന്നു മുദ്ര കുത്തപ്പെട്ട സോബ്രിസ്റ്റ് ജനസംഖ്യാ വർദ്ധനവ് എന്ന ഉറപ്പായ ദുരന്തത്തെ വളരെ ഗൌരവമായി കാണുന്നയാളാണ്. അയാൾ നിര്മ്മിച്ച ഒരു വൈറസ്‌, അത് വ്യാപിക്കുന്നതിന് മുന്നേ കണ്ടെത്താൻ വേണ്ടി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ശ്രമിക്കുന്നതും എല്ലാം സമാന്തരമായി മുന്നേറുകയും അതിനെ ലാങ്ങ്ടണിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നത്, സൈനികർ എന്തിനു വേണ്ടിയാണ് പ്രൊഫസറെ പിന്തുടരുന്നത്, സോബ്രിസ്റ്റ് എന്താണ് നിർമ്മിച്ചിട്ടുള്ളത്? അതെന്താണ് മനുഷ്യരാശിക്ക് മേൽ ചെയ്യാൻ പോവുന്നത് തുടങ്ങിയവയാണ് പിന്നീട് വരുന്ന കാര്യങ്ങൾ.

വസ്തുതകൾ

ഈ നോവലിൽ ഉൾപ്പെട്ടിരിക്കുന്ന കലാസൃഷ്ടികളും സാഹിത്യ,ശാസ്ത്ര,ചരിത്ര പരാമർശങ്ങളും വാസ്തവങ്ങളാണ്.

ഏഴു രാജ്യങ്ങളിൽ ഓഫീസുക‌‌ളു‌ളള ഒരു സ്വകാര്യ പ്രസ്താനമാണ് ദി കൺസോർഷ്യം .സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷാപരമായ കാരണങ്ങളാലും അതിന്റെ പേര് മാറ്റിയിട്ടുണ്ട്.

ദാന്തെയുടെ മഹാകാവ്യമായ ഡിവൈൻ കോമഡിയിൽ വർണ്ണിക്കുന്ന അധോലോകമാണ് ഇൻഫർണോ. ഷെയ്ഡുകൾ-ജീവിതത്തിനും മരണത്തിനും ഇടയിൽ കുുരുങ്ങികിടക്കുന്ന അരൂപികളായ ആത്മാക്കൾ-എന്നറിയപ്പെടുന്ന വസ്തുതകളാൽ നിറ‍ഞ്ഞ വിസ്ത്രതമായ ഘ‌ടനകളുളള മണ്ഡലമായിട്ടാണ് ഇതിനെ കാവ്യത്തിൽ വർണ്ണിച്ചിരിക്കുന്നത്.

 

 

 

 


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>