ഡോ.കലാമിന്റെ തെരെഞ്ഞെടുക്കപ്പെട്ട പ്രചോദനാത്മകമായ പ്രഭാഷണങ്ങളാണ് ‘എന്റെ ഇന്ത്യ‘. ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിച്ച എ പി ജെ അബ്ദുല്‍ കലാം, സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവുമായി ഇന്നും ഓരോ വ്യക്തിയുടെയും മനസില്‍ ജീവിക്കുന്നു. കുട്ടികളെ മനസിലേക്ക് സ്വപ്നത്തിന്റെ അഗ്‌നി ചിറകുകള്‍ ആലേഖനം ചെയ്ത വ്യക്തിത്വമാണ് കലാം. കുട്ടികളുടെ കാര്യങ്ങളില്‍ ഇടപെടാനും അവരുമായി സംവദിക്കാനും കലാം ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാവി കുട്ടികളിലാണെന്ന് തിരിച്ചറിഞ്ഞ കലാം അവരില്‍ സമ്മര്‍ദ്ദം ചെലുത്താതെ അറിവുകള്‍ പകര്‍ന്നു.
എന്റെ അനുഭവങ്ങളില്‍ നിന്നും ഞാന്‍ പഠിച്ച വളരെ പ്രധനപ്പെട്ട ഒരു പാഠം ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ സ്വപ്‌നങ്ങള്‍ കാണുക; ഈ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി കഠിനമായി പ്രയത്‌നിക്കുക. അങ്ങനെ ചെയ്താല്‍ വിജയം ഒട്ടും വൈകില്ല. ഞാന്‍ കണ്ടുമുട്ടുന്ന ഒട്ടനവധി ആളുകളോട് ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. സ്വപ്‌നങ്ങളെന്നത് നമ്മുടെ ഉറക്കത്തില്‍ നാം കാണുന്ന ഒന്നല്ല ; അത് ഒരുവനെ ഒരിക്കലും ഉറങ്ങാന്‍ അനുവദിക്കാത്തവയാണ്. ‘ യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നല്‍കുന്നവയായിരുന്നു കലാമിന്റെ ഓരോ വാക്കുകളും.