Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കാന്‍ എല്‍.ഡി.സി. ടോപ്പ് റാങ്കര്‍

$
0
0

ldc
അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഭാരിച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന തൊഴില്‍മേഖലകള്‍ ഒരുപാടെണ്ണം മുന്നിലുണ്ടെങ്കിലും സര്‍ക്കാര്‍ ജോലിയോടുള്ള യുവാക്കളുടെ പ്രിയം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകളും വളര്‍ച്ചാ സാധ്യതകളുമാണ് യുവതീയുവാക്കളെ സര്‍ക്കാര്‍ ജോലിയിലേയ്ക്ക് അടുപ്പിക്കുന്നത്. അതില്‍ തന്നെ ഉദ്യോഗാര്‍ത്ഥികളെ ഏറ്റവും അധികം ആകര്‍ഷിക്കുന്ന തസ്തികകളില്‍ ഒന്നാണ് സാധാരണക്കാരന്റെ സിവില്‍ സര്‍വ്വീസ് എന്നറിയപ്പെടുന്ന എല്‍ ഡി ക്ലര്‍ക്ക്.

കേരളത്തില്‍ സര്‍ക്കാര്‍ ജോലി നേടിയെടുക്കാനുള്ള ശക്തമായ മത്സരം നടക്കുന്ന തസ്തികകളില്‍ ഒന്നുകൂടിയാണ് എല്‍ ഡി ക്ലര്‍ക്ക്. അതുകൊണ്ടുതന്നെ ഈ മത്സര പരീക്ഷയില്‍ മുന്നിലെത്താന്‍ കഠിന പ്രയത്‌നം അത്യാവശ്യമാണ്. അതിനായി ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകമാണ് ഡി സി ബുക്‌സ് ഐ റാങ്ക് ഇംപ്രിന്റില്‍ പുറത്തിറക്കിയ എല്‍.ഡി.സി. ടോപ്പ് റാങ്കര്‍.

എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയുടെ പുതുക്കിയ സിലബസ് അതിസൂക്ഷ്മമായി നിരീക്ഷിച്ചാണ് എല്‍.ഡി.സി. ടോപ്പ് റാങ്കര്‍ തയ്യാറാക്കിയിരിക്കുന്നത്. സമീപകാലത്തായി പി എസ് സി പരീക്ഷകളില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് തയ്യാറാക്കിയ പുസ്തകത്തില്‍ വിവിധ മേഖലകളില്‍ നിന്നായി പത്തുലക്ഷത്തിലധികം വിജ്ഞാന ശകലങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ldc

ഇന്ത്യ, ലോകം, ശാസ്ത്രം, സ്‌പോര്‍ട്‌സ്, സാഹിത്യം, സിനിമ, അവാര്‍ഡുകള്‍, കറന്റ് അഫയേഴ്‌സ് എന്നി വിഭാഗങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്ന വസ്തുതകള്‍ക്ക് പുറമേ ഇംഗ്ലീഷ്, മലയാളം, ഗണിതം, മാനസികശേഷി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കാവുന്ന രീതിയിലാണ് വിഷയങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പി എസ് സി ആവര്‍ത്തിച്ചു ചോദിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും ആധികാരികമായും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

ഉദ്യോഗാര്‍ത്ഥികളുടെ മനസ്സിനിണങ്ങുന്ന അവതരണശൈലിയും ആയാസരഹിതമായ വായനയുമാണ് പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. പി എസ് സി പരീക്ഷാപുസ്തകങ്ങളുടെ സ്ഥിരം രീതി ഉപേക്ഷിച്ച് തയ്യാറാക്കിയിരിക്കുന്ന എല്‍.ഡി.സി. ടോപ്പ് റാങ്കര്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കാന്‍ സഹായിക്കും എന്നകാര്യം ഉറപ്പാണ്.

The post ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കാന്‍ എല്‍.ഡി.സി. ടോപ്പ് റാങ്കര്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>