
ഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്നയാളാണ് അഴീക്കോട് മാഷ് എന്ന സുകുമാര്‍ അഴീക്കോട്. രാഷ്ട്രീയരംഗത്തായാലും സാംസ്‌കാരികരംഗത്തായാലും വര്‍ത്തമാനകാല സംഭവവികാസങ്ങളില്‍ ആ സര്‍ഗധനന്റെ പ്രതികരണം കേള്‍ക്കാന്‍ കൊതിപൂണ്ട് അദ്ദേഹമുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ച ധാരാളം സഹൃദയരുണ്ട്. അതായിരുന്നു അദ്ദേഹത്തിനു സഹൃദയലോകത്തുണ്ടായിരുന്ന സ്വാധീനം.
അഴീക്കോടിന്റെ തത്വമസി എന്ന കൃതി ഇതിഹാസ തുല്യമായി തന്നെ കണക്കു കൂട്ടുന്ന ഒന്നാണ്. ഭാരതത്തിലെ പ്രധാന ആശയ സംഹിതകളായ ഉപനിഷത്തുകളെ അടിസ്ഥാനപ്പെടുത്തി രചിച്ച കൃതിയാണിത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, വയലാർ പുരസ്കാരം തുടങ്ങി പന്ത്രണ്ടോളം പുരസ്കാരങ്ങൾ ഈ പുസ്തകത്തിന് മാത്രം ലഭിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് തത്വമസിയുടെ മഹത്വം ഊഹിക്കാൻ ആവുക. ഇരുപതിലധികം പതിപ്പുകൾ പുറത്തിറങ്ങിയിട്ടുള്ള കൃതിയാണിത്. സുകുമാർ അഴീക്കോട് എന്ന പ്രതിഭയെ അതിന്റെ ഓന്നത്യത്തിലെത്തിച്ച കൃതിയുമാണിത്.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി സുകുമാര്‍ അഴീക്കോടിന്റെ ‘തത്ത്വമസി‘ എന്ന കൃതിയും.
tune into https://dcbookstore.com/