Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം…

$
0
0

ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം
തെളിനീറ്റലിണയായ് നീന്തുന്നൊരി
നീല മത്സ്യങ്ങള്‍ക്കെന്തു ഭംഗിയാണല്ലെ
നിന്റെ നീര്‍മിഴിയിണപോലെ
ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം
തെളിനീറ്റലിണയായ് നീന്തുന്നൊരി
നീല മത്സ്യങ്ങള്‍ക്കെന്തു ഭംഗിയാണല്ലെ
നിന്റെ നീര്‍മിഴിയിണപോലെ
നിനക്കതറിയുമോ..?

O N V Kurup-Snehichutheerathavarനാളെ നാമിവിടെ വന്നിരിയ്ക്കെ ഇവറ്റെയെ കാണുവാനാമോ
ജലരാശിയിലവമെല്ലെ അലിഞ്ഞു മാഞ്ഞു പോകാം
നാളെ നാമിവിടെ വന്നിരിയ്ക്കെ ഇവറ്റെയെ കാണുവാനാമോ
ജലരാശിയിലവമെല്ലെ അലിഞ്ഞു മാഞ്ഞു പോകാം
ഈ ജീവ ജലധിയില്‍ അലിയാതെയലിഞ്ഞു തീര്‍ന്നിടുന്നവരെല്ലെ നാമും

എങ്കിലും ജീവിപ്പോളം ചെകിളപ്പൂവിന്‍
മൃദു സ്പന്ദനമേതോ പാ‍ട്ടിന്‍ ദൃശ്യമാം താളം പോലെ
എങ്കിലും ജീവിപ്പോളം ചെകിളപ്പൂവിന്‍
മൃദു സ്പന്ദനമേതോ പാ‍ട്ടിന്‍ ദൃശ്യമാം താളം പോലെ
നിനക്കായ് പാടാമതേ താളത്തില്‍
നിനക്കായ് പാടാമതേ താളത്തില്‍
സ്നേഹത്തില്‍നിന്നുയിര്‍കൊള്ളുന്ന ഈ പാട്ടിലൂടെ
നാം ജീവിയ്ക്കുന്നു
നിനക്കായ് പാടാമതേ താളത്തില്‍
സ്നേഹത്തില്‍നിന്നുയിര്‍കൊള്ളുന്ന ഈ പാട്ടിലൂടെ
നാം ജീവിയ്ക്കുന്നു
നിന്നെ ഞാന്‍ അനശ്വരയാക്കുമെന്‍ ഗീതങ്ങളില്‍
എന്നെ നീ അനശ്വരനാക്കൂ നിന്‍ സ്നേഹത്താലെ
നിന്നെ ഞാന്‍ അനശ്വരയാക്കുമെന്‍ ഗീതങ്ങളില്‍
എന്നെ നീ അനശ്വരനാക്കൂ നിന്‍ സ്നേഹത്താലെ

ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം
തെളിനീറ്റലിണയായ് നീന്തുന്നൊരി
നീല മത്സ്യങ്ങള്‍ക്കെന്തു ഭംഗിയാണല്ലെ
നിന്റെ നീര്‍മിഴിയിണപോലെ
നിനക്കതറിയുമോ..?

പ്രണയധീരത കൈവിടാത്ത മനസ്സുകള്‍ എവിടെയെവിടെയുണ്ടോ, അവിടെയെല്ലാം പിന്നെയും പിന്നെയും സ്‌നേഹം ജനിക്കുമെന്ന ശുഭകാമനയോടെ ഈ കാവ്യം സ്‌നേഹിച്ചുതീരാത്തവരുടെ ജീവനസംഗീതമോ അതിജീവനസംഗീതം തന്നെയോ ആയിത്തീരുന്നു-

ഒ.എൻ.വിയുടെ ‘സ്നേഹിച്ചു തീരാത്തവർ’ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>