
മനുഷ്യമനസ്സുകളിലെ കലാപവും അതിജീവനവും കാലത്തിന്റെ സൂക്ഷ്മതകള്‍കൊണ്ട് അടയാളപ്പെടുത്തുന്ന നോവലാണ് അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാം പതിപ്പിന്റെ ആദ്യപ്രതി’. പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. പുസ്തകം ഇ-ബുക്കായും വായനക്കാര്‍ക്ക് ലഭ്യമാണ്.
തകര്‍ന്നുപോയ ഒരു ദേശത്തിന്റെ ചരിത്രവും തുടര്‍ന്നുള്ള വിഭാവനവും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നോവല്‍ കൂടിയാണിത്. ക്രാഫ്റ്റിലെ വൈവിധ്യവും വ്യത്യസ്ത ഭൂമികകളില്‍നിന്നുള്ള കഥ പറച്ചിലുംകൊണ്ട് പുതിയൊരു വായനാനുഭവമാക്കി മാറ്റുകയാണ് ഏഴാം പതിപ്പിന്റെ ആദ്യപ്രതി.