Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പുസ്തകപ്രേമികള്‍ തേടി നടന്നിരുന്ന ‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍ (രണ്ട് വാല്യങ്ങള്‍)’; പുതിയ പതിപ്പ് ഇപ്പോള്‍ വിപണിയില്‍

$
0
0
SHERLOCK HOLMES SAMPOORNA KRUTHIKAL (2 VOLUMES)
By : SIR ARTHUR CONAN DOYLE

പുസ്തകപ്രേമികള്‍ നാളുകളായി തേടിനടന്നിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ
‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികളുടെ (രണ്ട് വാല്യങ്ങള്‍) പുതിയ പതിപ്പ് ഇപ്പോള്‍ വിപണിയില്‍. നിരവധി ഭാഷകളില്‍ ലോകവ്യാപകമായി പരിഭാഷ ചയ്യപ്പെട്ടിട്ടുള്ള ഷെര്‍ലക് ഹോംസ് കഥാപാത്രമായി വന്ന കഥകള്‍ക്കും നോവലുകള്‍ക്കും ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഷെര്‍ലക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി സര്‍ ആര്‍തര്‍ കോനനന്‍ ഡോയല്‍ രചിച്ച 4 നോവലുകളും എട്ട് കഥാസാമാഹാരങ്ങളും അടങ്ങിയ പുസ്തകമാണ് ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍. ചോരക്കളം , നാല്‍വര്‍ ചിഹ്നം , ബാസ്‌കര്‍ വിത്സിലെ Textവേട്ടനായ, ഭീതിയുടെ താഴ്‌വര എന്നീ നോവലുകളും 56 കഥകളും രണ്ടു വാല്യങ്ങളിലായി സമാഹരിച്ചിരിക്കുന്നു.

യുക്തിചിന്തക്കും ശാസ്ത്രീയതയ്ക്കും ചരിത്രാവബോധത്തിനും അപസര്‍പ്പക സാഹിത്യത്തില്‍ പ്രവേശനം നല്‍കിയെന്നതാണ് പുസ്തകത്തിന്റെ രചയിതാവ് കോനന്‍ ഡോയലിന്റെ പ്രാധാന്യം. രചയിതാവിനേക്കാള്‍ പ്രസിദ്ധനായ കഥാപാത്രത്തെ സൃഷ്ടിച്ച ഡോയല്‍ കുറ്റാന്വേഷണവകുപ്പുകള്‍ക്ക് നിരവധി പാഠങ്ങള്‍ നല്‍കി. കൃത്യമായ വസ്തുതകളും ശാസ്ത്രാപഗ്രഥനവും, യുക്തിവിചാരങ്ങളും കുറ്റാന്വേഷണത്തിന്റെ ഉപാധികളാക്കിയ ഒരു സാഹിത്യകാരനാണ് ആര്‍തര്‍ കോനന്‍ ഡോയല്‍. വിശ്വസാഹിത്യത്തിലെ മറ്റുകൃതികളുടെ നിലയില്‍ സ്ഥാനമുറപ്പിച്ച ലോകത്തിലെ ആദ്യ കുറ്റാന്വേഷണ പരമ്പരയാണ് ഷെര്‍ലക് ഹോംസ്

സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെര്‍ലക് ഹോംസ് എന്ന സങ്കല്പകഥാപാത്രം കഥാപാത്രത്തിന്റെ നിലവിട്ട് യഥാര്‍ത്ഥ മനുഷ്യനായി, ലോകത്തൊട്ടാകെ, കോടിക്കണക്കിനു വായനക്കാരുടെ മനസ്സുകളില്‍ സജീവമായി ഇന്നും നിലകൊളളുന്നു. കാലമിത്ര കഴിഞ്ഞിട്ടും പുതുപുത്തന്‍ വായനാ തലമുറകളെപ്പോലും ത്രസിപ്പിക്കാന്‍ ആര്‍തര്‍ കോനല്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസിനു മാത്രമേ സാധിച്ചിട്ടുള്ളു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക


Viewing all articles
Browse latest Browse all 3641

Trending Articles