Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ഏതു പ്രതിസന്ധിയിലും പരിഹാരം നിര്‍ദ്ദേശിക്കുന്ന ഏതിരുട്ടിലും നക്ഷത്രത്തിരി കാട്ടുന്ന വിശിഷ്ടഗ്രന്ഥം, ‘തിരുക്കുറള്‍’

$
0
0
THIRUKKURAL (TRANS : S RAMESAN NAIR)

ജാതി,മതം, വര്‍ഗ്ഗം, വര്‍ണ്ണം, പ്രദേശം, ശൈലി, കാലം തുടങ്ങിയ വ്യത്യാസങ്ങള്‍ക്കതീതമായി സര്‍വ്വജനങ്ങള്‍ക്കും ജീവിതത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന അനുപമമായ നീതിശാസ്ത്രഗ്രന്ഥമാണ് തിരുവള്ളുവരുടെ തിരുക്കുറള്‍. എല്ലാ വിഭാഗത്തിലുള്ളവരും ലോകവേദമായി അംഗീകരിച്ച് തനത് ഭാഷയില്‍ സ്വാംശീകരിച്ച ധര്‍മ്മഗ്രന്ഥമാണ് ഇത്. ഏറ്റവുമധികം ലോകഭാഷകളില്‍ പരിഭാഷപ്പെടുത്തപ്പെട്ട ഈ മഹത്കൃതി ആര്‍ക്കും ഏതവസരത്തിലും ഒരു ഗുരുവെന്ന പോലെ ഉപദേശം നല്കി വഴിതെളിക്കുന്നു. ഋഷീശ്വരനും കവീശ്വരനുമായ തിരുവള്ളുവരുടെ ഈ അനശ്വരകൃതിക്കൊത്ത മറ്റൊന്ന് ഒരിടത്തും ഇല്ല. കവിപരമ്പരകള്‍ക്കെല്ലാം പ്രകാശം ചൊരിഞ്ഞുകൊടുക്കുന്ന അമൂല്യതേജസ്സിന്റെ ഉറവയാണ് തിരുവള്ളുവരുടെ തിരുക്കുറള്‍.

തിരുക്കുറളിന് മുപ്പാല്‍ എന്നൊരു വിശേഷണമുണ്ട്. ധര്‍മ്മം, അര്‍ത്ഥം, കാമം എന്നു മൂന്നു ഭാഗങ്ങളാണ് ഇതില്‍. തിരുക്കുറള്‍, ഉത്തരവേദം, തിരുവള്ളുവര്‍, പൊയ്യാമൊഴി, വായുറൈവാഴ്ത്തു, ദൈവനൂല്‍, പൊതുമറൈ, മുപ്പാല്‍, തമിഴ്മറൈ എന്നിങ്ങനെ ഈ വിശിഷ്ടകൃതി ഒന്‍പത് പേരുകളില്‍ അറിയപ്പെടുന്നു. ഒരു ഗ്രന്ഥത്തിന്റെ മഹത്ത്വം അതുണ്ടാക്കിയ മനസ്സിന്റെ മഹത്ത്വം വെളിപ്പെടുത്തുന്നു. തിരുവള്ളുവരുടെ ജീവിതത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന ഈ കൃതി അദ്ദേഹത്തിന്റെ ജീവിതസാരാംശവും സന്ദേശവുമാണ്. ഇവിടെ കവിയും കൃതിയും രണ്ടല്ല. ഇറയ്ക്കുന്തോറും ഊറിവരുന്ന അമൃതിന്റെ ഒടുങ്ങാത്ത ഉറവയാണ്.

പുസ്തകത്തിന്റെ മലയാള പരിഭാഷ വാങ്ങാന്‍ സന്ദര്‍ശിക്കുക

ഏതു പ്രതിസന്ധിയിലും പരിഹാരം നിര്‍ദ്ദേശിക്കുന്ന ഏതിരുട്ടിലും നക്ഷത്രത്തിരി കാട്ടുന്ന ഈ വിശിഷ്ടഗ്രന്ഥത്തില്‍ 1330 കുറളുകളാണ് അടങ്ങിയിരിക്കുന്നത്. അലസതയും നൈരാശ്യവും വെടിഞ്ഞ് രമ്യയാത്ര തുടരുവാനും ലക്ഷ്യപ്രാപ്തിക്കായി അനവരതം യത്‌നിക്കാനുമുള്ള പ്രചോദനം നല്‍കി മനുഷ്യരാശിയെ ഔന്നത്യത്തിലെത്തിക്കാന്‍ മഹത്തായ ഈ കൃതിയ്ക്ക് കഴിയുന്നു. എസ്. രമേശന്‍ നായര്‍ വിവര്‍ത്തനം ചെയ്തിരിക്കുന്ന ഈ കൃതി ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓരോ കുറളിന്റെയും മൂലം മലയാള ലിപിയിലും കുറള്‍ വൃത്തത്തിലുള്ള ഭാഷാവിവര്‍ത്തനവും തുടര്‍ന്ന് മൂലപദങ്ങളുടെ അര്‍ത്ഥം, ഒടുവില്‍ ലളിതമായ ആശയവിവരണം ഇങ്ങനെ ദീപത്തില്‍ നിന്നു കൊളുത്തിയ ദീപം പോലെ തിളക്കമാര്‍ന്ന, അഭികാമ്യവും ആധികാരികവും വിശ്വസ്തവുമായ വിവര്‍ത്തനഗ്രന്ഥമാണ് തിരുക്കുറളിന്റേത്.

പുസ്തകത്തിന്റെ മലയാള പരിഭാഷ വാങ്ങാന്‍ സന്ദര്‍ശിക്കുക


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>