Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പെണ്മയുടെ ദുരൂഹമായ വഴികള്‍

$
0
0

pema-1എഴുത്തിന്റെ അപരിചിതമായ പ്രകോപനമണ്ഡലങ്ങളെ വായനക്കാര്‍ക്കു പരിചയപ്പെടുത്തിയ ആമേന്‍ എന്ന കൃതി സാഹിത്യത്തിലും സമൂഹത്തിലും സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇംഗ്ലിഷ് അടക്കം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ആമേനു ശേഷം സിസ്റ്റര്‍ ജെസ്മി രചിച്ച ഞാനും ഒരു സ്ത്രീ, പ്രണയസ്മരണ തുടങ്ങിയ കൃതികളെല്ലാം തന്നെ പെണ്ണവസ്ഥകളുടെ നേര്‍കാഴ്ചകളാണ് തുറന്നുകാട്ടിയത്. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു നോവലുമായി എത്തിയിരിക്കുകയാണ് സിസ്റ്റര്‍ ജെസ്മി. ആമേനു ശേഷം താന്‍ എഴുതാനിരുന്ന കൃതി എന്നാണ് അവര്‍ പെണ്മയുടെ വഴികള്‍ എന്ന തന്റെ പുതിയ നോവലിനെക്കുറിച്ച് പറയുന്നത്.

സ്ത്രീയുടെ വൈകാരികജീവിതത്തെയും അവള്‍ തിരഞ്ഞെടുത്തതോ അവളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതോ അവളുടെ നേര്‍ക്ക് കൊട്ടിയടയ്ക്കപ്പെട്ടതോ ആയ നിരവധി വഴികളുടെ നേര്‍ക്കുള്ള ഒരു കണ്ണാടിയാണ് പെണ്മയുടെ വഴികള്‍. ഇത്രയും വൈവിധ്യമുള്ള സ്ത്രീകഥാപാത്രങ്ങളെ സഞ്ചയിച്ച് എഴുതപ്പെട്ട മറ്റൊരു നോവല്‍ മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയം തോന്നുംവിധം പെണ്ണത്തം നിറഞ്ഞുനില്‍ക്കുന്ന നോവലാണിത്.

സിസ്റ്റര്‍ ജസ്മിയുടെ ആത്മാംശം നിറഞ്ഞ കഥാപാത്രമായ ടീച്ചറമ്മയാണ് പെണ്മയുടെ വഴികളിലൂടെ വായനക്കാരെ നയിക്കുന്നത്. റോഡപകടത്തില്‍ പെട്ട് സ്വബോധം നഷ്ടപ്പെട്ട പൂര്‍ണ്ണ ഗര്‍ഭിണിയായ ഭദ്രയുടെ കഥയാണ് നോവലിലെ പ്രധാന ഇതിവൃത്തം. എങ്കിലും ലൈംഗികത്തൊഴിലാളി മുതല്‍ പ്രൊഫസറും കന്യാസ്ത്രീയും വരെ നീളുന്ന വലിയ നിര സ്ത്രീകഥാപാത്രങ്ങള്‍ സങ്കടങ്ങളും പരിഭ്രമങ്ങളും ഉന്മാദങ്ങളും പങ്കുവെയ്ക്കുകയാണ് ഇതില്‍.

എഴുത്തുകാരിക്ക് ഏറെ പ്രിയപ്പെട്ട ക്യാമ്പസ് അന്തരീക്ഷത്തിലാണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. പഠനവും പ്രണയവും തമാശയും വിരിയുന്ന അന്തരീക്ഷത്തിലെ ആഘോഷങ്ങള്‍ ഗൃഹാതുരത്വമുയര്‍ത്തുന്നവയാണ്. ഗവേഷണ മേഖലയിലെ കിടമത്സരങ്ങളും ചതികളും ജാതി, മത സ്പര്‍ധയുമൊക്കെ ഇവിടെ അടിയൊഴുക്കായി വരുന്നു. ആമേനില്‍ പറഞ്ഞതിന്റെ ബാക്കിയെന്നോണം കന്യാസ്ത്രീമഠങ്ങള്‍ക്കുള്ളിലെ കെണികളും സാഹസിക വേഴ്ചകളും ആത്മഹത്യകളും ഒക്കെ ഇതില്‍ കടന്നുവരുന്നുണ്ട്.

penmayude-vazhikalപെണ്മയുടെ വഴികളില്‍ നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ നമുക്കിടയില്‍ ജീവിക്കുന്നവരാണ്. അവരുടെ സങ്കടങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഉന്മാദങ്ങള്‍ക്കും കീഴടങ്ങലുകള്‍ക്കും വലിയ വ്യത്യാസമുണ്ടാവില്ലെന്ന് മാത്രം!

1956 നവംബര്‍ 6നാണ് മേമി റഫായേല്‍ എന്ന സിസ്റ്റര്‍ ജസ്മി ജനിച്ചത്. 1981ല്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ അവര്‍ 2008 ആഗസ്റ്റില്‍ 31ന് സിഎംസി കോണ്‍ഗ്രിഗേഷനില്‍ നിന്നും വിടുതല്‍ ലഭിക്കുവാനുള്ള അപേക്ഷ നല്‍കി മഠം വിട്ടു പോന്നു. ഇപ്പോഴും സന്യാസ ജീവിതം തുടരുന്നു.  ആമേനു പുറമേ ഞാനും ഒരു സ്ത്രീ, പ്രണയസ്മരണഞാനും ഗെയ്‌ലും വിശുദ്ധ നരകങ്ങളുംമഴവില്‍ മാനം,  എന്നീ പുസ്തകങ്ങള്‍ ജസ്മി രചിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ മൂന്ന് കവിതാ സമാഹാരങ്ങളും പഠന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

The post പെണ്മയുടെ ദുരൂഹമായ വഴികള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>