വൈക്കം മുഹമ്മദ് ബഷീര്‍ മാനവികതയെ അടയാളമാക്കിയ സാഹിത്യകാരനാണെന്ന് എം ടി വാസുദേവന്‍ നായര്‍. പ്രവാസി ദോഹയും പ്രവാസി ട്രസ്റ്റും ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്കാലവും ഏറെ ആരാധനയോടെ കാണുന്ന എഴുത്തുകാരനാണ് ബഷീറെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരു കാലത്തും പഴക്കം വരാതെ നില്‍ക്കുന്ന ഭാഷയാണ് ബഷീറിന്റേതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എന്‍ എസ് മാധവന്‍ അഭിപ്രായപ്പെട്ടു.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് കെ ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി കെ കെ സുധാകരന്‍, അനീസ് ബഷീര്‍, പ്രൊഫ. എം എ റഹാമാന്‍ പ്രൊഫ. അലിയാര്‍, പ്രവാസി ദോഹ ജനറല്‍ സെക്രട്ടറി പി എ മുബാറക് എന്നിവര്‍ പ്രസംഗിച്ചു.
The post ബഷീര്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു appeared first on DC Books.