യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ 5 യാത്രാവിവരണങ്ങൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കൂ 1,905 രൂപയ്ക്ക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസി ബുക്സ് ഒരുക്കുന്ന ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ FREEDOM BOOK BASH -ലൂടെ. കണ്ട കാഴ്ചകള്‍ മനോഹരം, കാണാത്തവ അതിമനോഹരം എന്നല്ലേ പൊതുവേ പറയാറ്. കാണാത്ത കാഴ്ചകളെ കണ്ടതുപോലെ തോന്നിപ്പിക്കുന്ന മനോഹരമായ 5 യാത്രാവിവരണങ്ങള്‍.
പാറക്കല്ലോ ഏതൻസ് , സന്തോഷ് എച്ചിക്കാനം പുരാതന സംസ്കൃതിയുടെയും കലയുടെയും അത്യപൂർവ്വങ്ങളായ നീക്കിയിരിപ്പുകളെ ഇപ്പോഴും കാത്തുസൂക്ഷിച്ചുകൊണ്ട് യാത്രികരെ അഭൗമമായൊരു ചരിത്രാതീതകാലത്തേക്ക് ആനയിക്കുന്നതാണ് ഏതൻസ് എന്ന യവനനഗരം. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഗ്രീസിനെയും ഏതൻസിനെയും അക്രോപൊളിസിനെയും അനുഭവിച്ചറിഞ്ഞതിനേപ്പറ്റി ശ്രദ്ധേയനായ എഴുത്തുകാരന്റെ രസകരമായ യാത്രാവിവരണം.
ബങ്കറിനരികിലെ ബുദ്ധൻ , വി മുസഫര്‍ അഹമ്മദ് കേരള സാഹിത്യ അക്കദമി അവാര്‍ഡ് ജേതാവ് വി മുസഫര്‍ അഹമ്മന്റെ ഏറ്റവും പുതിയ യാത്രാവിവരണം.