
മലയാളത്തിലെ ഏറ്റവും ജനകീയനായ എഴുത്തുകാരനിലൊരാളാണ് ബെന്യാമിന്‍. വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ എഴുത്തുകാരന്‍ ബെന്യാമിന്റെ 1,384 രൂപ വിലയുള്ള 4 കൃതികൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 1,040 രൂപയ്ക്ക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസി ബുക്‌സ് ഒരുക്കുന്ന ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH -ലൂടെ.
എന്ന് സ്വന്തം വായനക്കാർ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് പറയാൻ കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച വരികളാണ് ഈ പുസ്തകം. ഗബ്രിയേൽ ഗാർസിയ മാർകേസിന് അദ്ദേഹത്തിന്റെ മകൻ റോഡ്രിഗോ ഗാർസിയ എഴുതിയ കത്തിൽ ആരംഭിക്കുന്ന ഈ പുസ്തകത്തിൽ വായനക്കാർ അവരുടെ വായനാനുഭവങ്ങളും സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും പങ്കുവയ്ക്കുന്നു.
പുഴമീനുകളെ കൊല്ലുന്നവിധം ബെന്യാമിന്‍ യുവ എഴുത്തുകാരുമായി ചേര്‍ന്നെഴുതിയ കുറ്റാന്വേഷണ നോവല്‍. ലോക്ക് ഡൗണ്‍കാലത്ത് ബെന്യാമിന്‍ അമരക്കാരനായി ഡി സി ബുക്സ് സംഘടിപ്പിച്ച കഥയമമ തുടര്‍ക്കഥയുടെ പുസ്തകരൂപമാണിത്. പുതിയ എഴുത്തുകാരെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു പശ്ചാത്തലമായ തസ്രാക്കില്‍ സംഘടിപ്പിച്ച നോവല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവ എഴുത്തുകാരും വായനക്കാരുമാണ് തുടര്‍ക്കഥകള്‍ പൂരിപ്പിച്ചത്. തുടര്‍ക്കഥയുടെ ഭാഗമായി അവതരിപ്പിക്കാത്ത, ബെന്യാമിനെഴുതിയ രഹസ്യ അദ്ധ്യായവും കൂട്ടിച്ചേര്‍ത്താണ് ഈ നോവല്‍ പുറത്തിറക്കുന്നത്.
മുല്ലപ്പൂനിറമുള്ള പകലുകൾ & അൽ-അറേബ്യൻ നോവൽ ഫാക്ടറി അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന്‍ എത്തുകയാണ്. ആ ഇരട്ട നോവലുകളില്‍ ഒന്നാണ് അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജന്‍സി ചുമതലപ്പെടുത്തിയ പത്രപ്രവര്‍ത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം. അറബ് നഗരത്തില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി സമീറ പര്‍വീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ ആവിഷ്‌കരിക്കുകയാണ് എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍ എന്ന ആ നോവലിലൂടെ. ഈ നോവല്‍ ബെന്യാമിന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതായാണ് നോവല്‍ രൂപഘടന.
മന്തളിരിലെ 20 കമ്മ്യുണിസ്റ്റ് വർഷങ്ങൾ മാന്തളിര്‍ എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാര്‍ട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊ്യുിരിക്കുന്നു. അവയു്യുാക്കുന്ന സംഘര്‍ഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടില്‍ അവതരിപ്പിക്കുകയാണ് ബെന്യാമിന്‍.
പുസ്തകൂട്ടം സ്വന്തമാക്കാൻ സന്ദർശിക്കുക