
ലോകചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനങ്ങളിലൊന്നായി വളർന്ന് ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് ഇൻഡ്യയെ മോചിപ്പിച്ച സ്വാതന്ത്ര്യസമരത്തിന്റെ സമഗ്രവും ആധികാരികവുമായ ചരിത്രമാണ് ‘ഇൻഡ്യയുടെ സ്വാതന്ത്ര്യസമരം‘ . പുസ്തകം ഇപ്പോൾ ഡിജിറ്റൽ രൂപത്തിലും വായനക്കാർക്ക് ഡൗൺലോഡ് ചെയ്ത് വായിക്കാം. 1857-ലെ കലാപത്തിൽ തുടങ്ങി 1947-ൽ ഇൻഡ്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയുള്ള കാലഘട്ടത്തിന്റെ ചരിത്രം 39 അദ്ധ്യായങ്ങളിലായി സവിസ്തരം പ്രതിപാദിക്കുന്ന ഇൻഡ്യയുടെ സ്വാതന്ത്ര്യസമരം എന്ന ഈ ഗ്രന്ഥത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിപൻ ചന്ദ്രയും മൃദുലാ മുഖർജിയും ആദിത്യ മുഖർജിയും കെ.എൻ. പണിക്കരും സുചേതാ മഹാജനും ചേർന്നാണ്. നമ്മുടെ രാജ്യത്തിന്റെ ചരിത്രം അറിയാനാഗ്രഹിക്കുന്ന ഓരോ വ്യക്തിയും സ്വന്തമാക്കേണ്ട ഒരു അപൂർവ്വഗ്രന്ഥം. ചരിത്രവിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനിവാര്യമായ പുസ്തകം. വിവർത്തനം: പി.കെ. ശിവദാസ്
മലയാളികളില്‍ ശരിയായ ചരിത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡി സി ബുക്‌സ് മികച്ച ചരിത്രപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയെ രേഖപ്പെടുത്തിയവരില്‍ പ്രമുഖനാണ് അന്തരിച്ച ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര. ആധുനിക ഇന്ത്യയുടെ ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിഷയം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും 17ലേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പഠനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇവയില്‍ പ്രമുഖസ്ഥാനമുള്ള പുസ്തകങ്ങളാണ് മോഡേണ്‍ ഇന്‍ഡ്യ, ഇന്‍ഡ്യാസ് സ്ട്രഗിള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ്‌സ് എന്നിവ. ഈ രണ്ടു പുസ്തകങ്ങളും യഥാക്രമം ആധുനിക ഇന്ത്യ, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്നീ പേരുകളില്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക
ബിപിൻ ചന്ദ്രയുടെ ഞങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കായി വാങ്ങാൻ സന്ദർശിക്കുക