ബോംബെ മഹാനഗരത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കാവ്യാത്മകമായി ചിത്രീകരിക്കുന്ന നോവല്‍, ഗ്രിഗറി ഡേവിഡ് റോബര്‍ട്‌സിന്റെ ശാന്താറാം .
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ നാലാമത്തെ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് ശാഖകളിലും ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറിലും പുസ്തകം ലഭ്യമാണ്.
ഓസ്‌ട്രേലിയയിലെ ജയിലില്‍നിന്നും തടവുചാടി ആ രാജ്യം തന്നെ വിടുന്നതിനിടയ്ക്ക് ബോംബെയിലെത്തപ്പെടുകയും അവിടത്തെ ആയിരക്കണക്കിനു ചേരികളിലൊന്നില്‍ അഭയം കണ്ടെത്തുകയും ചെയ്യുന്ന ലിന്‍ഡ്‌സെയുടെ കഥ.
ചേരിയിലെ ഡോക്ടര്‍ പദവി വഹിക്കുകയും പിന്നീട് കള്ളക്കടത്തിന്റെയും കുഴല്‍പ്പണ ഇടപാടുകളുടെയും അധോലോകസംഘങ്ങളുടെയും ഭാഗഭാക്കാകുന്നതോടൊപ്പം അയാള്‍ സാധാരണ മനുഷ്യജീവിതത്തെ അതിന്റെ ഉള്‍നാമ്പില്‍ തൊട്ടറിയുകകൂടിയാണ് ഇവിടെവച്ച്. ഗൈഡുകള്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പാന്‍ വില്പനക്കാര്‍ക്കും വേശ്യാലയം നടത്തിപ്പുകാര്‍ക്കും വ്യാജപാസ്‌പോര്‍ട്ട് കച്ചവടക്കാര്‍ക്കും ആയുധക്കച്ചവടക്കാര്‍ക്കും മാഫിയയ്ക്കും ബോളിവുഡിനും ഒപ്പം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ അസാധാരണവും സാഹസികവുമായ അനുഭവങ്ങളെ കോര്‍ത്തിണക്കുന്ന നോവല്‍. ലക്ഷക്കണക്കിനു വായനക്കാര്‍ വായിക്കുകയും ഒരു മാസ്റ്റര്‍പീസ് എന്നു ലോകമാസകലം വിശേഷിപ്പിക്കുകയും ചെയ്ത ശാന്താറാം, ഇന്ത്യയെ, പ്രത്യേകിച്ചും ബോംബെ നഗരത്തെ വ്യത്യസ്തമായൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ്. വിവര്‍ത്തനം: കെ.പി.ഉണ്ണി