മഹാദേവൻ്റെയും പാര്‍വ്വതി ദേവിയുടെയും ഓമനപുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിവസമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ചുവരുന്നത്. കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിനായക ചതുര്‍ത്ഥി ദിനത്തിൽ നടക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് വിനായക ചതുര്‍ത്ഥി ദിനം. അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. ഈ വിനായക ചതുര്‍ത്ഥി നാളില്‍ ഗണേശഭഗവാന്റെ അപൂര്‍വ്വവും ഇഷ്ടഫലപ്രദായകവുമായ സ്‌തോത്രങ്ങളുടെ ബൃഹദ്‌സമാഹാരം ‘ഗണേശ സ്‌തോത്രാവലി‘ പ്രിയവായനക്കാര്‍ക്ക് 50% വിലക്കുറവില്‍ സ്വന്തമാക്കാം. സുകേഷ് പിഡി രചിച്ച പുസ്തകം ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈദികമായ ഗണേശസൂ ക്തവും ഗണേശാഥര്‍വ്വശീര്‍ഷോപനിഷത്തും പദ്മപുരാണം, മുദ്ഗലപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നിങ്ങനെ വിവിധ പുരാണങ്ങളില്‍നിന്ന് എടുത്ത സ്‌തോത്രങ്ങള്‍; ഉച്ഛിഷ്ട ഗണേശസ്തവരാജ, ഋണഹര ഗണേശസ്‌തോത്രം, വിനായകസ്തവരാജ, ഗണേശസ്തവരാജ തുടങ്ങിയ തന്ത്രാന്തര്‍ഗത സ്‌തോത്രങ്ങള്‍; ഗണേശാഷ്ടകം, ഗണപതി പഞ്ചകം, ഗണേശ പഞ്ചരത്‌നസ്‌തോത്രം, ഗണപതിസ്‌തോത്രം, വിനായകാഷ്ടകം, ഗണേശപഞ്ചചാമര സ്‌തോത്രം, വിനായകവിനതി തുടങ്ങി കവീശ്വരവിരചിതങ്ങളായ സ്‌തോത്രങ്ങള്‍, ഗണപതി കവചങ്ങള്‍, നാമസ്‌തോത്രങ്ങള്‍, നാമാവലികള്‍ എന്നിങ്ങനെ ഗണേശഭജനയ്ക്ക് അവശ്യം ആവശ്യമായ സ്‌തോത്രകീര്‍ത്തനങ്ങളുടെ അപൂര്‍വ്വ സമാഹാമാണ് ‘ഗണേശ സ്‌തോത്രാവലി’ .
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക
ഗണേശ പൂജയ്ക്ക് ഇതിലും നല്ലൊരു ദിവസം വേറെയില്ലെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് ഈ ദിവസം നടത്തിവരാറുള്ളത്. ഇതേ ദിവസം തന്നെയാണ് ഗജപൂജ, ആനയൂട്ട് എന്നിവ നടത്തുന്നത്. കളിമണ്ണിൽ വലിയ ഗണപതി വിഗ്രഹങ്ങള്‍ നിർമ്മിച്ച് പൂജ നടത്തിയശേഷം കടലിൽ നിമഞ്ജനം ചെയ്യുന്നതും വിനായക ചതുര്‍ത്ഥി നാളിലാണ്.
വിനായക ചതുര്‍ത്ഥി ഐതീഹ്യം
ഒരിക്കൽ ചതുര്‍ത്ഥി തിഥിയിൽ ഗണപതി ഭഗവാൻ ആനന്ദനൃത്തം നടത്തിയപ്പോള്‍ പരിഹാസത്തോടെ ചന്ദ്രൻ ചിരിച്ചു. ഗണപതിയുടെ കുടവയറും താങ്ങിയുള്ള നൃത്തത്തെയാണ് ചന്ദ്രൻ പരിഹസിച്ചത്. ഇതിൽ കുപിതനായ ഗണപതി ചന്ദ്രനോട് ക്ഷമിക്കാൻ തയ്യാറായില്ല. അങ്ങനെ, ഈ ദിവസം ചന്ദ്രനെ നോക്കുന്നവരെല്ലാം സങ്കടത്തിന് പാത്രമാകുമെന്ന് ഗണപതി ശപിച്ചു. ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണു ഭഗവാന്‍ ശിവഭഗവാൻ്റെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെട്ടു. ശിവഭഗവാന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു സങ്കടങ്ങള്‍ മാറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിൻ്റെ ഐതീഹ്യം.
ചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിയും വരുമെന്നുമുള്ള വിശ്വാസം നിലനിൽക്കുന്നുണ്ട്.
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക