പരമാവധി ജീവിതസുഖം നേടുക എന്നത് ഒരാളുടെ ജന്മാവകാശമാണെന്ന് വിശ്വസിച്ച മനശാസ്ത്രജ്ഞനാണ് വിടവാങ്ങിയ ഡോ. പി.എം.മാത്യു വെല്ലൂര്‍. കുടുംബജീവിതത്തിന്റെ വിജയത്തിനായി അദ്ദേഹം തയ്യാറാക്കിയ പുസ്തകമാണ് കുടുംബജീവിതം. ഈ പുസ്തകം വായിച്ച്, ഇതിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച്, ഭയാശങ്കകളെ നീക്കി ദാമ്പത്യവിജയം നേടിയവര്‍ അനേകായിരങ്ങളാണ്. ഇണകളുടെ പെരുമാറ്റത്തിലും ജീവിതവീക്ഷണത്തിലും സ്ഥായിയായ മാറ്റങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ പുസ്തകം അത്യന്തം ഉപകാരപ്രദവും ജനപ്രിയവുമാണ്.
ഭാര്യാഭര്‍ത്താക്കന്മാര്‍, ലൈംഗികപങ്കാളികള്‍, മാതാപിതാക്കള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തരംതിരിച്ചാണ് കുടുംബജീവിതം എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അവിഹിതബന്ധം, പരസ്പരസംശയം, മദ്യപാനം, ലഹരിമരുന്ന്, എന്നീ പുഴുക്കുത്തുകളില്‍ വീണ് ജീവിതം ജീര്‍ണ്ണിക്കുന്നതെങ്ങനെ?, കുടുംബജീവിതത്തില്‍ സാമ്പത്തിക ഭദ്രത കൈവരുത്താനുള്ള വഴിയെന്ത്?, ദമ്പതികള്‍ പൊരുത്തപ്പെട്ട് പോകണമെങ്കില്‍ എന്തല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? തുടങ്ങി വിവിധ വിഷയങ്ങള്‍ക്ക് പുസ്തകം ഉത്തരം തേടുന്നു.
ഓരോ പുതിയ തലമുറയിലുമുള്ള യുവതീയുവാക്കള്‍ ഭാവിജീവിതത്തെപ്പറ്റിയും വിവാഹപങ്കാളിയെപ്പറ്റിയും കുടുംബപരിപാലനത്തെപ്പറ്റിയും കഴിഞ്ഞ തലമുറയേക്കാള്‍ ചിന്തിക്കുന്നവരാണ്. പൊരുത്തപ്പെടാന്‍ സന്നദ്ധരാണെങ്കിലും അവര്‍ക്കു വേണ്ടതായ അറിവിന്റെ അഭാവം നിമിത്തം പലതരം ആശങ്കകള്‍ക്ക് അവര്‍ വിധേയരായിത്തീരുന്നു. അവ കുടും ബജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ചില വസ്തുതകള്‍ അല്പം നേരത്തേ മനസ്സിലാക്കിയിരുന്നെങ്കില്‍ നിഷ്പ്രയാസം ഒഴിവാക്കാമായിരുന്ന പ്രശ്‌നങ്ങള്‍ വിവാഹജീവിതത്തെ ദയനീയമായി തകര്‍ത്തുകളഞ്ഞ അനുഭവങ്ങളും ഒട്ടും കുറവല്ല.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post പരമാവധി ജീവിതസുഖം നേടുക എന്നത് ഒരാളുടെ ജന്മാവകാശമാണെന്ന് വിശ്വസിച്ച മനശാസ്ത്രജ്ഞന്‍ ഡോ. പി.എം.മാത്യു വെല്ലൂര്‍ first appeared on DC Books.