സ്വന്തം കഴിവുകളെ വികസിപ്പിക്കാനുള്ള സമയമാണ് വിദ്യാഭ്യാസകാലം. കുട്ടികളുടെ കഴിവുകളുടെ ക്രമാനുസൃതമായ വികാസത്തെ അളന്ന് പോരായ്മയും മേന്മയും ബോദ്ധ്യമാക്കുന്നതിനുള്ള സന്ദർഭമാണ് പരീക്ഷ. പരീക്ഷ എഴുതുന്നതിന് എങ്ങനെയാണ് ഒരുങ്ങേണ്ടത് എന്നതിൽ കുട്ടികൾക്ക് എപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. പരീക്ഷയുടെ സ്വഭാവം മനസ്സിലാക്കി പഠിച്ചാൽ കുട്ടികൾ ഭയപ്പെടേണ്ട കാര്യമില്ല. ചിട്ടയായ പഠനം, ചിട്ടയായ ജീവിതം എന്നിവയും ഉന്നതവിജയത്തിന് അത്യന്താപേക്ഷിതമാണ്.
പരീക്ഷയുടെ സമയമാവുമ്പോൾ കുട്ടികൾ വളരെയധികം സമയം പുസ്തകത്തിനു മുന്നിൽ ചിലവിടാറുണ്ട്. എന്നാൽ ചില കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കുകയും ചില കുട്ടികൾ പരാജയപ്പെടുകയും ചെയ്യുന്നു. അതിനുളള കാരണങ്ങൾ കണ്ടെത്തി, വിദ്യാർത്ഥികൾക്ക് ആശയങ്ങൾ വേഗം ഗ്രഹിക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും ഉത്തരക്കടലാസിലേയ്ക്കു പകർത്താനുമുള്ള പൊടിക്കൈകൾ അടങ്ങിയ പുസ്തകമാണ് ഡോ. പി.എം മാത്യു വെല്ലൂർ രചിച്ച എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം.
പരീക്ഷയിൽ വിജയിക്കുന്നതിൽ ടൈം മാനേജ്‌മെന്റിന്റെ പ്രാധാന്യം, പഠിച്ചത് മറക്കാതിരിക്കാനുള്ള പൊടിക്കൈകൾ, പരീക്ഷ എഴുതേണ്ടതെങ്ങനെ, മനശാസ്ത്രജ്ഞൻ കൂടിയായ ഗ്രന്ഥകാരന്റെ അനുഭവത്തിൽ നിന്നുള്ള രസകരമായ കഥകൾ എന്നിവ അടങ്ങിയ എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം എന്ന പുസ്തകം ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
The post പഠിച്ചത് ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഉത്തരക്കടലാസിലേയ്ക്ക് പകര്‍ത്താനുമുള്ള പൊടിക്കൈകള്‍ first appeared on DC Books.