‘ഞാന്‍ വിശ്വസിക്കുന്നത് കുട്ടികള്‍ വായിച്ചിരിക്കേണ്ടതു മുഴുവന്‍ കഥകള്‍തന്നെയാണ്. ലോകത്തിന്റെ ഏതുഭാഷകളിലുമുണ്ടായിട്ടുള്ള സമാഹരണങ്ങള്‍ തേടിപ്പിടിച്ച് കുട്ടികള്‍ വായിച്ചിരിക്കേണ്ടത് അവരുടെ പാഠ്യപദ്ധതിയുടെയും പഠനപ്രക്രിയയുടെയും വികാസത്തിനുകൂടി ഏറ്റവും അത്യാവിശ്യമാണ്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ മലയാളകഥയുടെ ക്രാഫ്റ്റും അതിന്റെ ഘടനയും മനസ്സിലാക്കാന്‍ എന്നെ സഹായിച്ചിട്ടുള്ളത് എനിക്ക് മുന്നേനടന്നിട്ടുള്ള എഴുത്തുകാരെപ്പോലെതന്നെ വിദേശത്തുനിന്നും വന്നിട്ടുള്ള എഴുത്തുകാരുടെ ഏറ്റവും മികച്ച കഥകളാണ്.
അവരുകൊണ്ടുവന്നിട്ടുള്ള സമ്പ്രദായങ്ങളും ഭാഷയുടെ പ്രത്യേകതയും കഥാപാത്രങ്ങളുടെ മൗലീകതയും എല്ലാം ആവാഹിച്ചാട്ടാണ് ഞാനുള്‍പ്പടയുള്ള എഴുത്തുകാര്‍ സ്വന്തം ഭാഷയില്‍ കൃതികളെഴുതാന്‍ ശ്രമിച്ചിട്ടുള്ളത്. ചെക്കോവ്, ഒ ഹെന്റ്‌റി, മാര്‍ക്വേസ്, എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള ഹുവാന്‍ റൂഫ് അങ്ങനെ ലോകത്തെവിടെയുമുള്ള, മഹാരഥന്‍മാരായ ഒരുപിടി എഴുത്തുകാരെ പരിചയപ്പെടാനുള്ള അവസരമായിട്ടാണ് ഞാന്‍ ഈ പുസ്തകത്തെ കാണുന്നത്- സുസ്‌മേഷ് ചന്ദ്രോത്ത്
ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ ഏറ്റവും മികച്ച കഥകളെ പരിഭാഷപ്പെടുത്തുന്ന ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ലോക ക്ലാസിക് കഥകള്‍ എന്ന പുസ്‌കത്തെകുറിച്ചുള്ള സുസ്‌മേഷ് ചന്ദ്രോത്തിന്റെ വാക്കുകളാണിത്. മലയാള ചെറുകഥാസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ..പുതിയകാലത്തിന്റെ എഴുത്തുകാരില്‍ പ്രധാനിയാണ് സുസ്‌മേഷ്. കഥകളെയും വിവര്‍ത്തനകഥകളെയും പരിചയപ്പെട്ടവര്‍ക്കും വായനതുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം ആവേശം പകരുന്ന വാക്കുകളാണദ്ദേഹത്തിന്റേത്.
ലോകം കണ്ടില്‍വച്ചേറ്റം പ്രഗത്ഭരായ എഴുത്തുകാരായ ടോള്‍സ്‌റ്റോയ്, മോപ്പസാങ്, തുര്‍ഗനീവ്, ജാക്ക് ലണ്ടന്‍, ഒ ഹെന്ററി, ഗോഗോള്‍, വിക്ടര്‍ യൂഗോ, കാഫ്‌കെ തുടങ്ങിയ നിരവധി കഥാകാരന്‍മാരുടെ കൃതികളുടെ പരിഭാഷയാണ് ഡിസി ബുക്‌സ് ‘ലോക ക്ലാസിക് കഥകള്‍. എംടി യുള്‍പ്പടെയുള്ള മഹാരഥന്‍മാരാണ് ഇവരുടെ കഥകളെ തിരഞ്ഞെടുത്തിരിക്കുന്നത്.
എം.ടി., സക്കറിയ, എൻ എസ് മാധവന്‍, സേതു , സി വി ബാലകൃഷ്ന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ മൊഴിമാറ്റം ചെയ്ത ലോക ക്ലാസിക് കഥകളുടെ ഏറ്റവും മികച്ച സമാഹാരം നാല് വാല്യങ്ങളിലായി നാലായിരത്തോളം പേജുകളിലായാണ് പ്രസിദ്ധീകരിച്ചത്.
അനശ്വര കഥകളുടെ ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. എന്നാല്‍ കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്ന വായനക്കര്‍ക്ക് ഇന്ന് ലോകവിവര്‍ത്തനദിനത്തില്‍ കേവലം 2999 രൂപയ്ക്ക്
ലോക ക്ലാസിക് കഥകള്‍ സ്വന്തമാക്കാവുന്നതാണ്. ഓര്‍ക്കുക ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോറില്‍ മാത്രമാകും ഈ ആനുകൂല്യം ലഭ്യമാകുക.
ടോള്‍സ്‌റ്റോയ്, മോപ്പസാങ്, തുര്‍ഗനീവ്, ജാക്ക് ലണ്ടന്‍, ബ്രാം സ്റ്റോക്കര്‍, ആര്‍ എല്‍ സ്റ്റീവന്‍സണ്‍ ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, മാര്‍ക്ക് ട്വെയ്ന്‍, ഡി എച്ച് ലോറന്‍സ്, ടാഗോര്‍, ദസ്തയേവ്‌സ്‌കി, സ്റ്റീഫന്‍ ക്രെയ്ന്‍, ഒ ഹെന്ററി, ആര്‍തര്‍ കോനന്‍ ഡോയല്‍, ഗോഗള്‍, എച്ച് ജി വെല്‍സ്, ചാള്‍സ് ഡിക്കന്‍സ്, വിക്ടര്‍ യൂഗോ, ലൂഷൂണ്‍, സാക്കി. തോമസ് ഹാര്‍ഡി, ബല്‍സാക്ക്, വിര്‍ജീനിയ വൂള്‍ഫ്, എമിലി സോള, ആംബ്രോസ് ബിയേഴ്‌സ്, തോമസ് മന്‍, വില്യം ഫോക്‌നര്‍, വാഷിങ്ടണ്‍ ഇര്‍വിങ്, ജോസഫ് കോണ്‍റാഡ്, കാഫ്ക തുടങ്ങി പലരാജ്യങ്ങളിലെയും പല ദേശത്തെയും ലോകപ്രശസ്തരായ കഥാകാരന്മാരുടെ കഥകള്‍.
പുസ്തകം ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക
The post മികച്ച ലോകകഥകളുടെ മലയാളത്തിലെ അപൂര്‍വ്വസമാഹാരം 'ലോക ക്ലാസിക് കഥകള്‍' first appeared on DC Books.