

വാക്കിന് വേര് മുളയ്ക്കുന്നു.
വാക്കിന് ഇലകൾ കിളിർക്കുന്നു.

മുളയ്ക്കുന്നു.
വാക്ക് വൻവൃക്ഷമായി വളരുന്നു.
ഇപ്പോൾ എൻ്റെ കയ്യിൽ നിനക്ക്
തരാൻ ഒന്നുമില്ല.
ഈ വൃക്ഷത്തിൽ നിന്ന് ഒരു കായ
നിനക്ക്.
ഒരില നിനക്ക്.
ഒരു പൂ നിനക്ക്.
കായ് കൊണ്ട് നിൻ്റെ വിശപ്പടക്കുക.
ഇല കൊണ്ട് നിൻ്റെ നാണം മറയ്ക്കുക.
പൂ നിൻ്റെ തലയിൽ ചൂടുക.
ദൂരയേതോ ശിഖരത്തിൽ നിന്ന്
സുഗന്ധത്തിൻ്റെ കാറ്റ്.
കാറ്റ് മൊഴിയുന്നു.
നല്ല വാക്ക് ദാനമാകുന്നു.