
പി.കെ. പാറക്കടവിന്റെ ‘കടലിന്റെ ദാഹം’ എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍ നിന്നും ഒരു കഥ
ഡി സി ബുക്‌സിന്റെ അതിന്റെ 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച 47 പുസ്തകങ്ങളിലൊന്നാണ് ‘കടലിന്റെ ദാഹം’. 65 കഥകളാണ് പുസ്തകത്തിലുള്ളത്. സമകാലീന പ്രശ്‌നങ്ങളില്‍ തന്റെ മിന്നല്‍ കഥകളിലൂടെ ശക്തമായി പ്രതികരിക്കാറുള്ള എഴുത്തുകാരനാണ് പി.കെ. പാറക്കടവ്. ഭാഷയ്ക്കപ്പുറം ഭാഷ നിര്‍മ്മിക്കുന്നതാണ് പി.കെ പാറക്കടവിന്റെ കല. കഥ എന്നതിനപ്പുറം സ്വതന്ത്രമായ ഒരു സാഹിത്യ രൂപമായി അദ്ദേഹത്തിന്റെ രചനകളെ പരിഗണിക്കേണ്ടതുണ്ട്. ജീവിതത്തെയും അതിന്റെ ഗതിവിഗതികളെയും സംബന്ധിച്ച സൂക്ഷ്മനിരീക്ഷണം, അനുഭവങ്ങളുടെ തീവ്രതയില്‍നിന്നുള്ള ചില വെളിപാടുകള്‍, പൊരുത്തക്കേടുകളിലുള്ള ധര്‍മരോഷം തുടങ്ങിയവ ആ രചനകളുടെ സവിശേഷതകളാണ്. വികാരങ്ങളും വിചാരങ്ങളും കഥയില്‍ പൊതിഞ്ഞുപറയുന്ന രീതി ഇവയില്‍ വിരളമായിരിക്കും. പ്രതികരിക്കാനും പ്രതിധ്വനിപ്പിക്കാനുമുള്ള അഭിലാഷം മുന്തിനില്ക്കുന്നു.