

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ. പാറക്കടവിന്റെ ‘തിരഞ്ഞെടുത്ത കഥകൾ’ എന്ന സമാഹാരത്തിൽ നിന്നും ഒരു കഥ, ‘നീതി’
ആദ്യം കുഞ്ഞിന്റെ ചോറ്റുപാത്രം ഞങ്ങളെടുത്തു. സോമാലിയയില്‍ പട്ടിണിയാണ്.
ഭക്ഷണം കഴിക്കാതെ ജീവിക്കാന്‍ ഇപ്പോഴേ പഠിക്കേണ്ടേ?
പിന്നീട് കുഞ്ഞിന്റെ കളിപ്പാട്ടങ്ങള്‍ ഞങ്ങള്‍ കവര്‍ന്നു.
വളരുമ്പോള്‍ ഈ കളിപ്പാട്ടങ്ങള്‍ അവര്‍ ആയുധമാക്കുമെന്ന് മന:ശാസ്ത്രജ്ഞര്‍.
അവസാനം അവന്റെ അമ്മയേയും അച്ഛനെയും ഞങ്ങള്‍ കൊന്നു.
സ്വന്തം കാലില്‍ നില്ക്കാന് അവന് പഠിക്കേണ്ടേ?
എന്നിട്ട് അവന് വാവിട്ട് നിലവിളിച്ചപ്പോള്‍ ഞങ്ങളുടെ ഉറക്കം കളഞ്ഞതിന് അവനെതിരെ ഞങ്ങള്‍ കേസെടുത്തു.