മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്
സച്ചിദാനന്ദന്‍
മൂലകവിത ചാഞ്ഞും ചരിഞ്ഞും
നെടുകെയും കുറുകെയും പല കുറി
കമ്പോടു കമ്പ് വായിക്കുക
ഭൂപടം പഠിക്കും പോലെ
കവിതയിലെ നഗരങ്ങളും
ഗ്രാമങ്ങളും കണ്ടെത്തുക
ഓരോ വരിയുടേയും വഴിയിലൂടെ
പതുക്കെ കാഴ്ചകള്‍കണ്ടു സഞ്ചരിക്കുക
ഓരോ വാക്കിന്റെയും സന്ദര്‍ഭം, അര്‍ഥം,
ധ്വനി, കനം, നിറം, മണം,
സംഗീതം, ഓര്‍മ്മ, സ്വപ്നം
ഇവ ഓരോന്നിനെയും കുറിച്ച് ധ്യാനിക്കുക
സ്വന്തം ഭാഷയില്‍ നിന്ന് വാക്കിനുവാക്ക്,
വരിക്കുവരി, മുഴക്കത്തിനു മുഴക്കം,
ഗോപുരത്തില്‍ ശില്‍പ്പങ്ങള്‍ വെയ്ക്കുംപോലെ
ശ്രദ്ധയോടെ പകരം വെയ്ക്കുക.
വിവര്‍ത്തനം പല കുറി
കമ്പോടുകമ്പ് വായിക്കുക.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്
The post കവിത വിവര്‍ത്തനം ചെയ്യുന്ന മൂന്നു വഴികള്‍ first appeared on DC Books.